ഭാരതീയ സംഗീത പാരമ്പര്യത്തിൻറെ അനശ്വര പ്രകാശമായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതര്‍ക്ക് ഗുരുപൂജ നടത്താന്‍ ലണ്ടൻ നഗരം ഈ വർഷവും ഒരുങ്ങി. ചെമ്പൈ ഭാഗവതര്‍ ക്ഷേത്രസന്നിധിയില്‍ നടത്തിയിരുന്ന അനശ്വരനാദോപാസനയുടെ സ്മരണ കൂടിയാണ് ഗുരുവായൂർ ഏകാദശി സംഗീതോത്സവം മാതൃകയിൽ ക്രോയിഡോണിൽ അരങ്ങേറുന്ന എട്ടാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം.

പാടാന്‍ തുടങ്ങുന്നവരും പാടി തികഞ്ഞവരുമടക്കം ഒട്ടനേകം സംഗീതോപാസകർ നവംബർ 27 ന് വൈകിട്ട് 5 മണി മുതൽ ക്രോയ്ഡോൺ വെസ്റ്റ് തോണ്ണ്ടൻ കമ്മ്യൂണിറ്റി ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്ന സംഗീതോത്സവത്തിൽ സംഗീതാര്‍ച്ചന നടത്തും. നൂറുകണക്കിന് കലാകാരന്മാരും ആയിരക്കണക്കിന് ആസ്വാദകരും പങ്കെടുത്ത മുൻവർഷത്തെ സംഗീതോത്സവങ്ങളെ കണക്കിലെടുത്തു കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടേണ്ടതിനാൽ പ്രതിമാസ സത്‌സംഗ വേദിയിൽ തന്നെ ഈവർഷത്തെ സംഗീതോത്സവം സംഘടിപ്പിക്കുവാൻ നിർബന്ധിതരായിരിക്കുകയാണെന്നു സംഘാടകർ അറിയിച്ചു.

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രസാക്ഷാത്കാരത്തിനായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിലാണ് എട്ടാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം നടത്തപ്പെടുന്നത്.

ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകമനസ്സു കീഴടക്കിയ പ്രശസ്ത ഗായിക ഡോ . വാണി ജയറാമിന്റെ സംഗീത കച്ചേരി, ശ്രീമതി മാളവിക അനിൽകുമാറിന്റെ സ്വര- സിദ്ധി വികാസ് ആർട്സ് അക്കാദമിയിലെ വിദ്യാർത്ഥികളുടെ സംഗീതാർച്ചന, ശ്രുതിമനോലയ മ്യൂസിക് സ്കൂൾ അവതരിപ്പിക്കുന്ന വയലിൻ കച്ചേരി തുടങ്ങി യുകെയുടെ പലഭാഗത്തുനിന്നുള്ള പ്രതിഭകൾ സംഗീതോത്സവത്തിൽ സ്വരാഞ്ജലി അർപ്പിക്കും.പ്രശസ്ത മൃദംഗവിദ്വാൻ ബാംഗ്ലൂർ പ്രതാപ് , വയലിൻ വിദ്വാൻ രതീഷ് കുമാർ മനോഹരൻ എന്നിവരുടെ അകമ്പടി സംഗീതോത്സവത്തിന് മാറ്റേകും.

ലണ്ടൻ ഹിന്ദു ഐക്യവേദിയിലെ കുട്ടികളുടെ സംഗീതാർച്ചനയോടെ ആരംഭിക്കുന്ന സംഗീതോത്സവം ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനത്തോടെ അവസാനിക്കും. സംഗീതാർച്ചനക്ക് ശേഷം മുരളി അയ്യരുടെ മുഖ്യ കാർമ്മികത്വത്തിൽ ദീപാരാധനയും തുടർന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. ഗുരു-ഗോവിന്ദ ഭക്തിയുടെ നിറവിൽ ഗുരുപവനപുരിയെ അനുസ്മരിപ്പിക്കും വിധം ലണ്ടനിൽ അരങ്ങേറുന്ന സംഗീതോത്സവത്തെ വിജയകരമായി എട്ടാം വർഷവും കോവിഡ് നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ വിപുലമായും തികച്ചും സൗജന്യമായും അണിയിച്ചൊരുക്കുവാനുള്ള ഒരുക്കങ്ങളിലാണ് പതിവുപോലെ അനുഗ്രഹീത പിന്നണി ഗായകൻ രാജേഷ് രാമന്റെ നേതൃത്വത്തിലുള്ള സംഘാടകർ. ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ എല്ലാമായിരുന്ന ശ്രീ തെക്കുമുറി ഹരിദാസിൻ്റെ അഭാവം ഒരിക്കലും നികത്താനാവാത്തതാനെന്ന് സംഘാടകർ അറിയിച്ചു.

യുകെയിലെ എല്ലാ സഹൃദയരായ കലോപാസകരെയും ഈ ഭക്തി നിർഭരമായ സഗീതോത്സവ വേദിയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Sangeetholsavam Venue: : West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU
Date and Time : 27 November 2021, 5 pm onwards.

കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി,

രാജേഷ് രാമൻ: 07874002934, സുരേഷ് ബാബു: 07828137478, സുഭാഷ് സർക്കാര : 07519135993, ജയകുമാർ: 07515918523, ഗീത ഹരി: 07789776536, ഡയാന അനിൽകുമാർ15 03601

Email: [email protected]
Facebook:https://www.facebook.com/londonhinduaikyavedi.org
*London Hindu Aikyavedi is working towards the fulfillment of our mission of building a Sree Guruvayoorappan Temple in the United Kingdom.