എ. പി. രാധാകൃഷ്ണന്‍
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടത്തുന്ന സ്വാമി വിവേകാനന്ദ ജയന്തി ആഘോഷങ്ങള്‍ ശനിയാഴ്ച വൈകീട്ട് 5.00 മണിമുതല്‍ പതിവ് വേദിയായ ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടും. അതിവിപുലമായ പരിപാടികളാണ് ഇത്തവണ ഭക്തര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ലണ്ടന്‍ ഹിന്ദു ഐക്യവേദി ഭജന സംഘത്തിന്റെ ഭജന, ബാലവേദി അവതരിപ്പിക്കുന്ന സ്വാമി വിവേകാനന്ദന്റെ ജീവിതത്തെ അധികരിച്ചുള്ള ഹ്രസ്വമായ അവതരണം എന്നിവ കൂടാതെ ഈ പ്രാവശ്യം മുതല്‍ ‘അമരവാണികള്‍’ എന്ന പുതിയൊരു പരിപാടിയും ഉണ്ടായിരിക്കും. കാലാതിവര്‍ത്തിയായ ഭാരതീയ സന്ദേശങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത സന്ദേശങ്ങളെ ചുരിങ്ങിയ സമയം കൊണ്ട് സുഭാഷിത രീതിയില്‍ അവതരിപ്പിക്കുന്നതാണ് ‘അമരവാണികള്‍’ എന്ന വിജ്ഞാന പ്രദമായ പരിപാടി. സ്വാമി വിവേകാന്ദന്റെ ജീവതത്തെ ആസ്പദമാക്കിയുള്ള ചിത്ര പ്രദര്‍ശനവും പരിപാടികള്‍ നടക്കുന്ന ഹാളില്‍ ഒരുക്കിയിട്ടുണ്ട്.

പണ്ഡിത ശ്രേഷ്ഠന്‍ ശ്രീ ജെ ലെക്കാനിയുടെ സാന്നിധ്യം തന്നെയാണ് ഇത്തവണത്തെ സത്സംഗത്തെ വേറിട്ടതാക്കുന്നത്. യു കെ യിലെ ഹിന്ദു അക്കാദമിയുടെ തലവനും ഹിന്ദു കൌണ്‍സില്‍ ഓഫ് യു കെയുടെ വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ കൂടിയാണ് ശ്രീ ജെ ലെക്കാനി. പ്രായോഗിക ഭൌതികശാസ്ത്രം എന്ന വിഷയത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പ്രഭാഷങ്ങള്‍ നടത്തിയിട്ടുള്ള ശ്രീ ജെ ലെക്കാനിയുടെ പ്രഭാഷണം കേള്‍ക്കാന്‍ യു കെ മലയാളിക്കള്‍ക്കു ലഭിച്ചിരിക്കുന്ന അസുലഭമായ ഒരു അവസരമാണ് ശനിയാഴ്ച നടക്കുന്ന സ്വാമി വിവേകാനന്ദ ജയന്തി സ്മാരക പ്രഭാഷണം.

HINDU-1

യു കെ യുടെ സ്വന്തം ഗായകന്‍ രാജേഷ് രാമന്റെ സംഗീത കച്ചേരി ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ നെ സംഗീത സാന്ദ്രം ആക്കും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഇല്ല. വര്‍ഷങ്ങളായി യു കെ യുടെ പല ഭാഗങ്ങിലും നടക്കുന്ന സംഗീത പരിപാടികളില്‍ ഗാനങ്ങള്‍ ആലപ്പിക്കുന്ന ശ്രീ രാജേഷ് രാമന്‍ ആദ്യമായാണ് ഒരു മുഴുനീള ശാസ്ത്രീയ സംഗീത സദസ് അവതരിപ്പിക്കുന്നത്. പ്രശസ്ത മൃദംഗം വിദ്വാന്‍ ബാംഗ്ലൂര്‍ പ്രതാപ്, വയലിന്‍ വാദകനായ രതീശ്വരന്‍ എന്നിവര്‍ പകമേളം ഒരുക്കുന്ന പരിപാടിയില്‍ ശാസ്ത്രീയ സംഗീതത്തിന്റെ ഗാംഭീര്യവും ലാളിത്യവും ഒരുപോലെ നിറയും. യു കെ യില്‍ അപ്പൂര്‍വമായി മാത്രമാണ് മലയാളികളുടെ ശാസ്ത്രിയ സംഗീത പരിപാടികള്‍ നടക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും കുടുംബ സമേതം പരിപാടികളില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ പ്രത്യേകം അഭ്യര്‍ഥിച്ചു. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ കൃത്യ സമയത്ത് തന്നെ എത്തിച്ചേരാന്‍ ശ്രമിക്കുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വേദിയുടെ വിലാസം:West Thornton Communtiy Cetnre, 735 London Road, Thornton Heath, Croydon CR7 6AU

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 07828137478, 07932635935
ഇമെയില്‍: [email protected]
ഫേസ്ബുക്ക്: facebook.com/londonhinduaikyavedi

HINDU-2