പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മ ദിനാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരുമാസക്കാലമായി യുകെയുടെ വിവിധ ഭാഗങ്ങളിൽ അൽ ഇഹ്‌സാൻ സംഘടിപ്പിച്ച മീലാദ് സമ്മേളനത്തിന് പ്രൗഢമായ സമാപനം. കഴിഞ്ഞ 11 വർഷമായി യുകെയിലെ മത സാംസ്‌കാരിക ആത്മീയ മേഖലകളിൽ ശക്തമായി ഇടപെടുന്ന സന്നദ്ധ സകഘടനയാണ് അൽ ഇഹ്‌സാൻ. ലണ്ടനിലെ വൈറ്റ് സിറ്റിയിലെ ഫീനിക്സ് അക്കാഡമിയിൽ ശനിയാഴ്ച സങ്കടിപ്പിക്കപ്പെട്ട സമ്മേളനം വിദ്യാർത്ഥികളുടെ വ്യത്യസ്‌തമായ കലാപരിപാടികൾ, പ്രവാചക പ്രകീർത്തനങ്ങൾ, സാംസ്‌കാരിക സമ്മേളനം തുടങ്ങിയവയെ കൊണ്ട് വ്യത്യസ്തമായി. യുകെയുടെ വ്യത്യസ്‌ത മേഖലകളിൽ കഴിഞ്ഞ ഒരു മാസക്കാലമായി അൽ ഇഹ്‌സാൻ സംഘടിപ്പിച്ചു വരുന്ന മീലാദ് പരിപാടികളുടെ പര്യവസാനമാണ് ശനിയാഴ്ച നടത്തപ്പെട്ട മഹാ സമ്മേളനം.

വിദ്യാഭ്യാസപരവും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന രാജ്യത്തിനകത്തും പുറത്തുമുള്ള ജനങ്ങളുടെ ഉന്നമനത്തിനു ഇഹ്‌സാൻ നൽകി വരുന്ന സഹായങ്ങൾ വളരെ പ്രശംസനീയമാണെന്നു സാംസ്‌കാരിക സമ്മേളനം ഉൽഗാടണം ചെയ്തു കൊണ്ട് സംഘടയുടെ സ്ഥാപക സമിതിയങ്കം അബ്ദുൽ അസീസ് പറഞ്ഞു. പ്രവാചകൻ ജാതി മത ബേദമന്യേ ലോക ജനതയ്ക്ക് കാരുണ്യമായാണ് നിയോഗിക്കപ്പെട്ടത്.മനുഷ്യേതര ജീവികളോടും സ്നേഹത്തോടും സമാദാനത്തോടും മാത്രമാണ് നബി വർത്തിച്ചത്. അദ്ദേഹം കൂട്ടിച്ചേർത്തു.


യുകെയിലെ പ്രമുഖ യുവ പണ്ഡിതൻ അമർ സിദ്ദിഖി പരുപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി. പ്രവാചക സ്വാഭാവം ദൈവികവും ദൈവത്തിൽ നിന്നും സിദ്ദിച്ചതുമാണ്. അത് നമ്മുടെ ജീവിതത്തിൽ സ്വായത്തമാക്കാൻ നമ്മൾ പരിശ്രമിക്കണം. അദ്ദേഹം പറഞ്ഞു.
അപ്പ ഗഫൂർ, അഷ്‌റഫ് ബിർമിങ്ഹാം, ഗഫൂർ സൗത്താൾ എന്നിവർ പരിപാടിയിൽ ആശംസാകാർപ്പിച്ചു കൊണ്ട് സംസാരിച്ചു.അൽ ഇഹ്‌സാൻ അക്കാഡമിക് ഡയറക്ടർ ശാഹുൽ ഹമീദ് പരിപാടിയിൽ സ്വാഗതവും കൺവീനർ സിദ്ദീഖ് നന്ദിയും രേഖപ്പെടുത്തി.