ലണ്ടൻ: സെന്‍ട്രല്‍ ലണ്ടനിലെ തിരക്കേറിയ ഓക്‌സ്ഫഡ് സര്‍ക്കസ് ട്യൂബ് സ്റ്റേഷനിൽ സ്റ്റേഷനില്‍ തീവ്രവാദി ആക്രമണമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച്  യുകെയിലെ മുൻനിര മാധ്യമങ്ങൾ എല്ലാം തന്നെ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. എന്നാൽ ഇത് സംബന്ധിച്ച സ്ഥിരീകരണം ഒന്നും പുറത്തുവന്നിട്ടില്ല. ഇതുവരെ ഒൻപത് പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട് ഉണ്ട്. മറ്റ് ആറ് പേരെ കൂടി തെരയുന്നതായി പോലീസ് അറിയിച്ചിട്ടുണ്ട്. അറസ്റ്റുചെയ്തവരെ ചോദ്യം ചെയ്തു വിട്ടയച്ചതായി ഈവെനിംഗ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. എല്ലാവരും ലണ്ടൻ സ്വദേശികളാണ്.

സ്റ്റേഷന്‍ അടിയന്തരമായി ഒഴിപ്പിച്ച പോലീസ് ട്യൂബ് സ്റ്റേഷൻ അടയ്ക്കുകയും ചെയ്തു. വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്തെത്തിയിരിക്കുന്നത്. ഓക്‌സ്ഫഡ് സര്‍ക്കസ് റെയില്‍വേ സ്റ്റേഷനിലേക്ക് വരരുതെന്നും നിര്‍ദേശമുണ്ട്. സ്റ്റേഷനില്‍ ട്രെയിനുകളും നിർത്തുന്നില്ല എന്ന് ട്രാൻസ്‌പോർട്ട് വിഭാഗം പത്രക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. എന്താണ് കാര്യം എന്ന് അറിവില്ലെങ്കിലും ജനം നാലുപാടും ഓടുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

[ot-video][/ot-video]

[ot-video]

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

[/ot-video]