ലണ്ടൻ പാന്തേഴ്സ്സ് സ്പോർട്സ് ക്ലബിൻ്റെ 5-ാo വാർഷികം 22-ാം തിയതി ഞായറാഴ്ച്ച വെംബ്ലിയിൽ വെച്ച് നടത്തപ്പെട്ടു. മാജിക്കാ ഇവൻസിന്റെ ലൈവ് മ്യൂസിക് ഷോയും എ ബി എസ് നടത്തിയ ഡി ജെയും ഒപ്പം ഒട്ടനവധി കലാപരിപാടികളും നടത്തപ്പെട്ടു. മീഡിയ സഹകാരികളായ എൽ എം ആർ റേഡിയോയുടെ സഹകരണത്തോടെ നടന്ന പരിപാടിയിൽ ക്ലബ് സ്പോൺസർ ആയ മത്‌ബക് അൽ ഖലീജിന്റെ മാനേജിംഗ് ഡയറക്ടർ ശ്രീ. ഷറഫുദ്ദീൻ ക്ലബ് അംഗങ്ങൾക്കുള്ള അവാർഡ് ദാനം നിർവഹിച്ചു.

2017-ൽ 15 അംഗങ്ങളുമായി പ്രവർത്തനം ആരംഭിച്ച പാന്തേഴ്സ് ഇന്ന് 100 ൽ അധികം അംഗങ്ങളുമായി ക്രിക്കറ്റ് , ഫുട്ബോൾ ,ബാഡ്മിന്റൺ ,ഇൻഡോർ ക്രിക്കറ്റ് ,വോളിബാൾ എന്നീ കായിക ഇനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ വിവിധ സാമൂഹിക പരിപാടികളുടെയും കലാപരിപാടികളുടെയും ഭാഗവുമാകുന്നു.
5 വർഷങ്ങൾക്കുള്ളിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ പാന്തേഴ്‌സിന് കേരളത്തിലും ലണ്ടനിലുമായി ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മുൻകാലങ്ങളിൽ ലണ്ടൻ സ്പോർട്സ് ലീഗിൽ അനേകം നേട്ടങ്ങൾ കൈവരിച്ച പാന്തേഴ്സ്, നിലവിൽ യുകെയിലെ 72 ഓളം ടീമുകൾ കളിക്കുന്ന നാഷണൽ ക്രിക്കറ്റ് ലീഗിൽ സഫയർ ഡിവിഷൻ റണ്ണർ അപ്പ് ജേതാക്കളാണ്. മികച്ച ഫുട്ബോൾ, ബാഡ്‌മിൻ്റൺ ടീമുകൾ ഉള്ള പാന്തേഴ്സ് യുകെ യിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
നിലവിൽ 100 ൽ അധികം യുവാക്കളെ വിവിധ ഇനം കലാകായിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം ആക്കി പ്രവർത്തിക്കുന്ന പാന്തേഴ്സ് ഐക്യമത്യമുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കാൻ അക്ഷീണം പ്രവർത്തിക്കുന്നു.