മലയാളംയുകെ ന്യൂസ് ടീം

ഭാഗ്യം… മനുഷ്യനുണ്ടായ കാലം മുതല്‍ എന്നും അവന്‍ അന്വേഷിച്ചുപോന്നത് അതാണ്. എങ്ങനെങ്കിലും എനിക്ക് ഭാഗ്യം വന്നു ചേര്‍ന്നാല്‍ മതിയായിരുന്നു. ജീവിതത്തില്‍ ഇങ്ങനെ ചിന്തിക്കാത്തവരെ കണ്ടെത്തുക അത്യന്തം ശ്രമകരം. ഭഗ്യത്തിനുവേണ്ടിയുള്ള അന്വേഷണമാണ് നമ്മളെ പല കുഴികളിലും ചാടിക്കുന്നത്. ഭാഗ്യം ലഭിക്കുകയാണ് സമ്പത്തുണ്ടാക്കാനുള്ള എളുപ്പവഴിയെന്ന് തെറ്റിദ്ധരിച്ചുവെച്ചിരിക്കുകയാണ് അവന്‍. എന്നാല്‍ ഇതില്‍ വല്ല കാര്യവുമുണ്ടോ. അങ്ങനെ വെറുതെ ഭാഗ്യം നമ്മേ തേടി എത്തുമോ. എത്തുമെന്ന് പ്രതീക്ഷിച്ചാണ് പലരും സ്ഥിരമായി ലോട്ടറി എടുക്കുന്നത്. ഒറ്റയടിക്കങ്ങ് പണക്കാരന്‍ ആകാമല്ലോ.

എന്നാൽ പ്രവാസികളായി യുകെയിൽ എത്തിയപ്പോൾ ആദ്യമൊക്കെ ലോട്ടറി എടുക്കുന്നതിൽ നിന്നും ഒരൽപം മാറിനിന്നു എങ്കിലും വളരെ ചെറിയ കാശിന് ലോട്ടറി കരസ്ഥമാക്കാൻ കഴിയും എന്നത് പലരെയും ഇതിലേക്ക് ആകർഷിച്ചു. അത് കൂടാതെ പലരും കോർണർ ഷോപ്പുകളുമായി ജീവിതം കരുപ്പിടിച്ചപ്പോൾ ലോട്ടറി ടിക്കറ്റ് എടുക്കുന്നത് പതിവായി. കൂടാതെ അസോസിയേഷൻ, ജോലി സ്ഥലം, എന്ന് തുടങ്ങി പലവിധ ലോട്ടറി സിന്ഡിക്കേറ്റുകളും പ്രവർത്തിക്കുന്നുണ്ട് എന്ന് ഏവർക്കും അറിവുള്ളതാണ്… അത് നിയമപരവുമാണ്..

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ എത്ര പേര് എടുത്ത ടിക്കറ്റ് കൃത്യമായി റിസൾട്ടുമായി പരിശോധിക്കുന്നുണ്ട്? യുകെയിൽ ആഴ്ചയിൽ രണ്ട് മില്യണയേഴ്‌സ്.. ഓരോ ടിക്കറ്റ് എടുക്കുമ്പോഴും ഒരു റാഫിൾ ടിക്കറ്റ് നമ്പർ ലഭിക്കുന്നു. അടിച്ചാൽ ഒരു മില്യൺ പൗണ്ട്.. ഇതാ ഒരു മില്യൺ പൗണ്ട് നഷ്ട്ടപ്പെടുവാൻ സാധ്യത വന്നിരിക്കുന്നു. സ്റ്റോക്ക് ഓൺ ട്രെന്റിലെ ന്യൂകാസിലിൽ നിന്നും വാങ്ങിയ ലോട്ടോ ടിക്കറ്റിലെ റാഫിൾ നമ്പറായ JADE 4169 9261 ടിക്കറ്റിനാണ് ഒരു മില്യൺ പൗണ്ട്  അടിച്ചിരിക്കുന്നത്. എന്നാൽ ഒരു മില്യൺ നേടിയ റാഫിൾ ടിക്കറ്റ് ഇതുവരെ അവകാശിയില്ലാതെ കിടക്കുകയാണ്. 2018 ജനുവരി പതിനേഴാം തിയതി നടന്ന ലോട്ടോ നറുക്കെടുപ്പിലെ റാഫിൾ ടിക്കറ്റ് വിജയിയെ ആണ് ഇപ്പോൾ തേടുന്നത്.

ടിക്കറ്റ് നഷ്ടപ്പെട്ടാലും ആദ്യത്തെ 30 ദിവസത്തിനുള്ളിൽ ലോട്ടറി അധികൃതരുമായി ബന്ധപ്പെട്ടാൽ ലഭിക്കാനുള്ള സാധ്യതയുണ്ട്. ടിക്കറ്റിനെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലോട്ടറി വകുപ്പിന് നൽകിയാൽ മതി. എന്നാൽ റിസൾട്ട് വന്നു 30 ദിവസത്തിനുള്ളിൽ മാത്രമേ ഇത് സാധിക്കുകയുള്ളു. ഏതായാലും ടിക്കറ്റ് ഉള്ളവർക്ക് ആറ് മാസത്തെ കാലാവധി ആണ് ലഭിക്കുക… അതും പലിശയോട് കൂടി ലഭിക്കും…  അതുകൊണ്ട് നിങ്ങൾ ടിക്കറ്റ് എടുത്തിട്ടുണ്ടെങ്കിൽ അത് തപ്പിയെടുത്തു ഒരിക്കൽ കൂടി പരിശോധിക്കുക… ഭാഗ്യം ഏത് വഴിക്കാണ് വരുക എന്നറിവില്ല… വന്നത് നഷ്ട്ടപ്പെടാതിരിക്കട്ടെ… ടിക്കറ്റ് എടുത്തവർക്ക് ആശംസകളോടെ…