പാതിരാത്രി റെയിൽവേ സ്റ്റേഷനിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കാമറാമാൻ ലോവലിന്റെ കാമുകിയുടെ പേരില്‍ മോഷണക്കേസ്. സീരിയൽ നടി അമ്പിളി ദേവിയുടെ മുൻ ഭർത്താവായിരുന്ന ലോവൽ . പിന്നീട് കരുനാഗപള്ളി സ്വദേശിയായിരുന്ന ഒരു യുവതിയുമായി ലോവല്‍ ലിവിങ് ടുഗെദറില്‍ ആണെന്ന് വാര്‍ത്തകള്‍ വന്നു. ഇതിന് പിന്നാലെയാണ് ലോവല്‍ വിവാഹവാഗ്ദാനം നല്‍കി ഈ യുവതിയെ പണം തട്ടിയെടുത്ത ശേഷം കബളിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം എത്തിയത്.

ലിവിങ്ങ് ടുഗെദറിൽ ജീവിച്ച് വിവാഹവാഗ്ദാനം നൽകി പണം കൈയ്ക്കലാക്കിയ ശേഷം യുവതിയെ ചതിക്കുകയായിരുന്നു എന്നാണ് യുവതി പോലീസിന് നൽകിയ മൊഴി. തന്നെ ഇത്രയും നാൾ ലോവൽ ചതിക്കുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞ യുവതി ചോദിക്കാനെത്തിയപ്പോൾ ലോവലും വീട്ടുകാരും ചേർന്ന് മർദ്ദിക്കുകയായിരുന്നു. തുടർന്നാണ് യുവതി റെയിൽവേ സ്റ്റേഷനിലെത്തി വിഷം കഴിച്ചത്. ലോവലിന്റെയും ബന്ധുക്കളുടെയും ക്രൂരമർദ്ദനമേറ്റതിനെതുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കൊല്ലം സ്വദേശിനിയായ യുവതി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. ഗൾഫിൽ നിന്ന് എത്തിയ യുവതിയുടെ ആത്മഹത്യാ ശ്രമത്തിൽ വൻ ദുരൂഹത ഉണ്ടെന്നാണ് നിഗമനം.

ഇപ്പോള്‍ ഈ യുവതിക്ക് എതിരെയാണ് പൂജപ്പുര പൊലീസ് സ്റ്റേഷനില്‍ സിന്ത എന്ന സിരീയില്‍ മേഖലയില്‍ തന്നെയുള്ള യുവതി പരാതി നല്കിയിരിക്കുന്നത്. യൂണിവേഴ്സിറ്റിയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണെന്നും രണ്ടു ദിവസം തന്റെ ബന്ധുവിനെ താമസിപ്പിക്കാമോ എന്നും സീരിയലിലെ മഹേഷ് എന്ന സംവിധായകനാണ് സീരിയലില്‍ ഹെയര്‍ഡ്രസറായ തന്നെ ബന്ധപ്പെട്ടത്. തുടര്‍ന്ന് ലോവല്‍ യുവതിയെ തന്റെ വീട്ടിലെത്തിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിന് പിന്നാലെ യുവതി താന്‍ ലോവലിനെ വിവാഹം കഴിക്കാന്‍ പോകുകയാണെന്നും മോതിരം മാറിയെന്നും സിന്തയോട് പറഞ്ഞിരുന്നു. എന്നാല്‍ ഇവിടെ താമസിച്ച യുവതി പണവും തന്റെ ഡയമണ്ട് മോതിരവും അപഹരിച്ച ശേഷം മുങ്ങുകയുമായിരുന്നു എന്നാണ് സിന്ത പൊലീസില്‍ പരാതി നല്‍കിയത്. മോതിരവും പണവും മോഷണം പോയെങ്കിലും യുവതിയാണോ മോഷ്ടിച്ചത് എന്ന് സംശയം മാത്രമായിരുന്നുവെന്നും എന്നാല്‍ ഈ യുവതിയുടെ കൈയില്‍ മോതിരം കിടക്കുന്നതിന്റെ ചിത്രം ഷിജിന്‍ എന്നൊരാള്‍ അയച്ചതോടെയാണ് പരാതി നല്‍കിയതെന്നും സിന്ത പറയുന്നു.

അതേ സമയം പൊലീസ് മഹേഷിനെയും ലോവലിനെയും ആരോപണവിധേയയായ യുവതിയെയും ബന്ധപ്പെട്ട് ഉടന്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും ലോവലും യുവതിയും ഇതുവരെയും സ്റ്റേഷനില്‍ എത്തിയിട്ടില്ല. മഹേഷ് എത്തിയെങ്കിലും ഇയാള്‍ യുവതിയെ സംരക്ഷിക്കുന്ന മൊഴിയാണ് സ്വീകരിച്ചതെന്നാണ് സൂചന.

സീരിയൽ നടൻ ആദിത്യനും നടി അമ്പിളി ദേവിയും വിവാഹിതരായ സമയത്ത് അമ്പിളിയുടെ ആദ്യ ഭർത്താവ് ലോവലിന്റെ കേക്ക് മുറിച്ചുള്ള ആഘോഷം വൻ വിവാദമുണ്ടാക്കിയിരുന്നു. ഇതോടെ അമ്പിളിദേവിയെ പലതരത്തിലും അവഹേളിക്കുന്ന വാർത്തകൾ പ്രചരിച്ചു. എന്നാൽ തങ്ങളുടെ ബന്ധം പിരിയാൻ ഉണ്ടായ സാഹചര്യം പുറത്ത് പറയാൻ അമ്പിളി തയ്യാറായിരുന്നില്ല. അമ്പിളിയും ആദിത്യനുമായിട്ടുള്ള വിവാഹത്തിന് മുമ്പ് തന്നെ ലോവൽ മറ്റൊരു യുവതിയുമായി ലിവിങ്ങ് ടുഗെദറിൽ ആണെന്നുള്ള റിപ്പോർട്ടുകൾ ദിവസങ്ങൾക്ക് മുമ്പ് സീരിയൽ രംഗത്ത് നിന്നുമെത്തിയിരുന്നു.