ലണ്ടൻ: ക്രോയ്ഡണിലെ യുവജനങ്ങളുടെ വൈവിധ്യമാർന്ന കഴിവുകൾ ആഘോഷിക്കുന്നതിനും അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനുമായി ‘ലവ് നോട്ട് ഹേറ്റ്’ (Love not Hate) എന്ന പേരിൽ ബൃഹത്തായ സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കുന്നു.2026 മാർച്ച് 28 ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ 10 മണി വരെ ക്രോയ്ഡണിലെ റോയൽ റസ്സൽ സ്കൂളിലാണ് (Royal Russell School) ചടങ്ങുകൾ നടക്കുക.
യുവജനങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും, അക്രമങ്ങൾ ബാധിച്ചവർക്ക് ആദരവർപ്പിക്കുന്നതിനുമായാണ് ഈ പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. 150-ലധികം യുവപ്രതിഭകൾ തങ്ങളുടെ കലാപരമായ കഴിവുകൾ ഈ വേദിയിൽ പ്രകടിപ്പിക്കും.
പ്രധാന ആകർഷണങ്ങൾ:
മതസൗഹാർദ്ദ പ്രാർത്ഥന: മതസൗഹാർദ്ദം വിളിച്ചോതിക്കൊണ്ട് വിവിധ മതവിഭാഗങ്ങളിൽ നിന്നുള്ള അഞ്ച് മതനേതാക്കൾ ഒരുമിച്ച് നടത്തുന്ന പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിക്കും.
പ്രമുഖരുടെ സാന്നിധ്യം: ബ്രിട്ടീഷ് പോലീസിംഗ് മന്ത്രി സാറാ ജോൺസ് എം.പി (Sarah Jones MP), ക്രോയ്ഡൺ സിവിക് മേയർ, എക്സിക്യൂട്ടീവ് മേയർ എന്നിവർ പരിപാടിയിൽ മുഖ്യാതിഥികളായി പങ്കെടുക്കും.
വിദഗ്ദ്ധ ചർച്ച (Panel Session): യുവാക്കളെ ബാധിക്കുന്ന അക്രമങ്ങൾക്കെതിരെ കമ്മ്യൂണിറ്റി അടിസ്ഥാനത്തിലുള്ള പരിഹാരങ്ങൾ ചർച്ച ചെയ്യുന്ന പ്രത്യേക സെഷൻ നടക്കും. ലണ്ടൻ മേയർ സാദിഖ് ഖാന്റെ കീഴിലുള്ള വയലൻസ് റിഡക്ഷൻ യൂണിറ്റ് (Violence Reduction Unit) പ്രതിനിധികൾ, മെട്രോപൊളിറ്റൻ പോലീസ് ഉദ്യോഗസ്ഥർ, ബിസിനസ് പ്രമുഖർ, ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്ന യുവാക്കൾ എന്നിവർ ഇതിൽ സംബന്ധിക്കും.
പ്രത്യേക അതിഥി: സംരംഭകയും ‘ദി അപ്രന്റീസ്’ (The Apprentice) ഫൈനലിസ്റ്റുമായ അനിസ ഖാൻ (Anisa Khan) പ്രത്യേക അതിഥിയായി ചടങ്ങിലെത്തും.
എൻ.എച്ച്.എസ് (NHS) പ്രതിനിധികളും ആരോഗ്യ-ക്ഷേമ മേഖലയിലുള്ള പ്രമുഖരും പരിപാടിയുടെ ഭാഗമാകും. ബോറി അക്കാദമി (The Boury Academy), 808 ഡാൻസ് (808 Dance), ബോളിബീറ്റ് ലണ്ടൻ(BollyBbeat London) യുകെസിപിഎ (UKCPA) തുടങ്ങി നിരവധി കലാ-കായിക സംഘടനകളും പരിപാടിയിൽ സഹകരിക്കുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും www.msfoundations.co.uk എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.












Leave a Reply