ജോണ്‍സണ്‍ ജോസഫ്

ലണ്ടന്‍: സീറോ മലങ്കര കത്തോലിക്കാസഭയുടെ വിവിധ മിഷനുകളുടെ ആഭിമുഖ്യത്തില്‍ നാളെ ലണ്ടനില്‍ വിശ്വാസ പരിശീലന ദിനാചരണവും ബൈബിള്‍ കലോത്സവവും സംഘടിപ്പിക്കുന്നു. ലണ്ടന്റെ സമീപ പ്രദേശങ്ങളിലുള്ള വിവിധ മിഷന്‍ സെന്ററുകളുടെ കൂടി വരവ് ക്രമീകരിച്ചിരിക്കുന്നത് ഡെഗനത്തുള്ള സെന്റ് ആന്‍സ് മാര്‍ ഇവാനിയോസ് സെന്ററിലാണ്. ഞായറാഴ്ച രാവിലെ 10 മണിക്ക് വി. കുര്‍ബാനയോടെ ദിനാചരണത്തന് തുടക്കം കുറിക്കും. തുടര്‍ന്ന് മാതാപിതാക്കള്‍ക്കുള്ള പ്രത്യേക സെമിനാര്‍ ക്രമീകരിച്ചിരിക്കുന്നു. ഉച്ചകഴിഞ്ഞ് 1.30 മുതല്‍ വിവിധ മിഷനുകളില്‍ നിന്നുള്ള കുട്ടികളുടെ കലാപരിപാടികള്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈസ്റ്റ് ലണ്ടന്‍, വെസ്റ്റ് ലണ്ടന്‍, ക്രോയിഡോണ്‍, ലൂട്ടണ്‍, സൗത്താംപ്ടണ്‍, ആഷ്ഫോര്‍ഡ് എന്നീ മിഷനുകളിലെ മതബോധന കുട്ടികളാണ് വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുക. ”കുടുംബം പ്രാഥമിക വിശ്വാസ പരിശീലന കളരി” എന്ന വിഷയമാണ് പ്രത്യേകമായി ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നത്. വിശ്വാസ പരിശീലന ദിനാചരണ സമ്മേളനം മലങ്കര കത്തോലിക്കാ സഭ യുകെ റീജിയണ്‍ കോ- ഓര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കംമൂട്ടില്‍ ഉദ്ഘാടനം ചെയ്യും. വിശ്വാസ പരിശീലന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ നടന്നുവരുന്നു.

അഡ്രസ്സ്
St. Anne’s Church Mar Ivanious Centre
Woodward Road
Dagenham RM9 4 Su