അലോഷ്യസ് ഗബ്രിയേൽ
ലണ്ടൻ: യുകെയിലെ ലൂട്ടൻ കേരളൈറ്റ്‌സ് അസോസിയേഷന്റെ (LUKA) നേതൃത്വത്തിൽ ആരംഭിച്ച ലൂക്കാമലയാളം സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനവും ആദ്യത്തെ മലയാളം ക്ലാസും വർണ്ണാഭമായി നടന്നു. ആദ്യക്ലാസിൽ തന്നെ അധ്യാപികമാർ മലയാളഭാഷയിലെ ആദ്യാക്ഷരങ്ങൾ കോർത്തിണക്കി ആലപിച്ച ഗാനമാലകുട്ടികളും ഏറ്റുപാടി മലയാളത്തിന്റെ ആദ്യാക്ഷരങ്ങൾ മനപ്പാഠമാക്കിയ മുഴുവൻ കുരുന്നുകൾക്കും മലയാളംമധുരമായി മാറി.
പ്രോജക്ടറിന്റെ സഹായത്താൽ വലിയ സ്ക്രീനിൽ ചിത്രങ്ങൾ കാണിച്ച് അധ്യാപികമാർ എല്ലാ കുട്ടികളുമായിസംവദിച്ചും രസകരമായ കഥകൾ പറഞ്ഞും മലയാളഭാഷയിലെ ആദ്യാക്ഷരങ്ങളും വാക്കുകളുംപറഞ്ഞുകൊടുത്തപ്പോൾ മലയാള ഭാഷാ പഠനം എല്ലാ കുട്ടികൾക്കും നവ്യാനുഭവമാണ് സമ്മാനിച്ചത്.
മാതാപിതാക്കളും അധ്യാപകരും കുട്ടികളും ഉൾപ്പെടെയുള്ള സദസ്സിനെ സാക്ഷി നിർത്തി ലൂക്കാ മലയാളംസ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റും ലോകകേരളസഭാംഗവുമായ സി എ ജോസഫ് നിർവഹിച്ചു. ലൂട്ടൻ കേരളൈറ്റ്സ് അസോസിയേഷൻ മാതൃകാപരമായനിരവധി കാര്യങ്ങൾ സമൂഹത്തിലെ വളർന്നുവരുന്ന തലമുറയുടെ സർഗാത്മകമായ കഴിവുകളെപ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ചെയ്തിട്ടുണ്ടെങ്കിലും വളർന്നുവരുന്ന കുട്ടികൾക്ക് വേണ്ടി സാമൂഹികപ്രതിബദ്ധതയോടെ ആരംഭിക്കുന്ന ലൂക്കാ മലയാളം സ്കൂൾ അസോസിയേഷന്റെ പ്രവർത്തനങ്ങളിലെ ഏറ്റവുംവലിയ അടയാളപ്പെടുത്തലായി മാറുമെന്ന് സിഎ ജോസഫ് അഭിപ്രായപ്പെട്ടു.
പുതിയതായി ചുമതലയേറ്റ അസ്സോസിയേഷൻ പ്രസിഡന്റ് അലോഷ്യസ് ഗബ്രിയേൽ ചടങ്ങിൽ അധ്യക്ഷതവഹിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരമാണ് മലയാളം ക്ലാസ് നടത്തുന്നതെന്നും വ്യത്യസ്തസമയങ്ങളിലായി കുട്ടികൾക്ക് വേണ്ടി സംഗീത ക്ലാസും, ഡാൻസ് ക്ലാസും ഇതോടൊപ്പം തന്നെഅസോസിയേഷന്റെ ആഭിമുഖ്യത്തിൽ അന്നേ ദിവസം വൈകുന്നേരം സംഘടിപ്പിച്ചിട്ടുണ്ടെന്നും കുട്ടികൾ ഈഅവസരം വിനിയോഗിക്കണമെന്നും മാതാപിതാക്കളുടെ പരിപൂർണ്ണ പിന്തുണ ഉണ്ടാവണമെന്നും അദ്ദേഹംഅഭ്യർത്ഥിച്ചു.
ലൂക്കാ മലയാളം സ്കൂളിന്റെ പ്രവർത്തനം സുഗമമായി മുന്നോട്ടു കൊണ്ടുപോകണമെന്ന ലക്ഷ്യത്തോടെഅസോസിയേഷൻ പ്രസിഡന്റ് അലോഷ്യസ് ഗബ്രിയേൽ, സെക്രട്ടറി ജോർജ് കുര്യൻ, ട്രഷറർ അമിത് മാത്യുഎന്നിവരുടെ നേതൃത്വത്തിൽ മാത്യു വർക്കി, ബെറ്റ്സി ജോഷ്വാ, ജിജി അലോഷ്യസ്, ബെയ്ബി കുര്യൻ, ബോബൻ ജോസ്, പ്രിയ അരുൺ, ടോം ജോസ്, റോസമ്മ ജോസ് എന്നിവർ അടങ്ങിയ അധ്യാപകരുടെ പാനലുംരൂപീകരിച്ചിട്ടുണ്ട്. മുൻ പ്രസിഡന്റ്കൂടിയായ ബെറ്റ്സി ജോഷ്വാ ആശംസ അർപ്പിച്ചു. ചടങ്ങിൽ പങ്കെടുത്തമുഴുവൻ ആളുകൾക്കും സെക്രട്ടറി ജോർജ് കുര്യൻ സ്വാഗതവും മുൻ പ്രസിഡന്റ് ബെയ്‌ബി കുര്യൻ നന്ദിയുംപറഞ്ഞു.
Leave a Reply