ന്യൂസ് ഡെസ്ക്, മലയാളം യുകെ

കാരിയേജ്‌വേയിൽ മനുഷ്യ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് M 4 ലും M 48 ലും ഗതാഗതം നിർത്തിവച്ചു. സംഭവത്തെ തുടർന്ന് ബ്രിസ്റ്റലിന് സമീപം M4 ഇരു ദിശകളിലേക്കും അടച്ചിരിക്കുകയാണ് . കാരിയേജ്‌വേയിൽ 20 ജംഗ്ഷനും (ആൽമണ്ട്‌സ്ബറി ഇന്റർചേഞ്ച്) ജംഗ്ഷൻ 22 (ഓക്‌ലി) ജംഗ്ഷനും ഇടയിലുള്ള റോഡിൽ എന്തോ ഉണ്ടെന്ന് പോലീസിന് റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്നാണ് അടിയന്തിര നടപടി സ്വീകരിച്ചത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയതായും അവ മോട്ടോർവേയിൽ എങ്ങനെ എത്തിയെന്ന് അന്വേഷിക്കുന്നുണ്ടെന്നും ആവോൺ, സോമർസെറ്റ് പോലീസ് പറഞ്ഞു. ഞായറാഴ്ച പുലർച്ചെ വരെ M4 അടച്ചിട്ടിരിക്കാനാണ് സാധ്യത. ജംഗ്ഷൻ 1 നും M4 നും ഇടയിൽ M48 അടച്ചിട്ടിരിക്കുന്നു. മരിച്ച വ്യക്തിയെ തിരിച്ചറിയാനും ബന്ധുക്കളെ കണ്ടെത്താനുമുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. മോട്ടോർവേയിലൂടെ സഞ്ചരിച്ചിരുന്ന ആർക്കെങ്കിലും സംഭവസമയത്തെ കുറിച്ച്‌ എന്തെങ്കിലും വിവരങ്ങളോ ഡാഷ് ക്യാം ദൃശ്യങ്ങളോ ഉണ്ടെങ്കിൽ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട് .