ഗ്ലൗസെസ്റ്റർഷയറിലെ M5- ൽ ഉണ്ടായ വാഹനാപകടത്തിൽ ഡ്രൈവർ കൊല്ലപ്പെട്ടു. മൂന്ന് ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ M5- ലെ ജംഗ്ഷൻ 13നും 14നും ഇടയിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടു .
അപകടത്തിൽപെട്ട രണ്ടു ലോറികളിലെ ഡ്രൈവർമാരെ ചികിത്സയ്ക്കായി ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ആശുപത്രിയിലേക്ക് മാറ്റി. ഈ റോഡ് വഴി സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവർ യാത്ര വൈകിപ്പിക്കുകയോ അതുമല്ലെങ്കിൽ A 38 അല്ലെങ്കിൽ A 46 പകരം യാത്രയ്ക്കായി ഉപയോഗിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
Leave a Reply