ഇന്ത്യയും ഫ്രാന്‍സും പ്രതിരോധ രംഗത്തെ സഹകരണം ശക്തിപ്പെടുത്തുന്നു. ഇന്ത്യയുടെ ലൈറ്റ് കോമ്പാറ്റ് എയര്‍ക്രാഫ്റ്റുകള്‍ക്ക് ശക്തി പകരാന്‍ ഇനി മുതല്‍ ഫ്രഞ്ച് നിര്‍മ്മിത എം88 എഞ്ചിനുകള്‍ എത്തും. ഫ്രഞ്ച് ഫിനാഷ്യല്‍ പത്രമായ ലാ ട്രിബ്യൂണ്‍ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. പ്രതിരോധ രംഗത്തെ പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പെച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ആവിശ്കരിച്ചിട്ടുള്ള കാവേരി പദ്ധതി ഫ്രഞ്ച് സഹായത്തോടെ വീണ്ടും ആരംഭിക്കാനാണ് ഇന്ത്യയുടെ തീരുമാനം. മാര്‍ച്ച് 10 ന് ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയില്‍ പര്യടനം ആരംഭിക്കുന്ന സമയത്ത് പ്രതിരോധ രംഗത്തെ പുതിയ സഹകരണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഫ്രഞ്ച് പത്രം ലാ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലക്ഷ്യം വെച്ചിരുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനും വ്യോമസേനയുടെ ആവശ്യങ്ങളെ നിറവേറ്റുന്നതിലും പരാജയപ്പെട്ട കവേരി പദ്ധതി 2014ല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതാണ്.
ഡ്രോണുകളിലും തദ്ദേശീയമായി വികസിപ്പിച്ചെടുത്തിട്ടുള്ള യുദ്ധ വിമാനങ്ങളുടെയും ശക്തി വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ കവേരി പദ്ധതി ഫ്രാന്‍സുമായി ചേര്‍ന്ന് വീണ്ടും ആരംഭിക്കുന്നത്. ലൈറ്റ് കോമ്പാറ്റ് എയര്‍ക്രാഫ്റ്റുകളും പുതിയ അണ്‍മാന്‍ഡ് കോമ്പാറ്റ് ഏരീയല്‍ വെഹിക്കിളുമാണ് പുതിയ പദ്ധതി ആരംഭിക്കുന്നതോടെ നവീകരിക്കപ്പെടുക. പ്രതിരോധ രംഗത്തെ പുതിയ സഹകരണം സംബന്ധിച്ച് കരാറുകള്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ഒപ്പുവെച്ചത്. പദ്ധതി 2020 ഓടെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ദ്ധര്‍ കരുതുന്നത്. പരിഷ്‌കരിച്ച സ്‌നെക്മ(snecma) എഞ്ചിനുകള്‍ പുതിയ കാവേരി എഞ്ചിനുകളുമായി ചേര്‍ത്ത് ലൈറ്റ് കോമ്പാറ്റ് എയര്‍ക്രാഫ്റ്റുകളില്‍ ഘടിപ്പിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ലൈറ്റ് കോമ്പാറ്റ് എയര്‍ ക്രാഫ്റ്റ്-തേജസ് 2019 ഓടെ ഇന്തോ-ഫ്രഞ്ച് നിര്‍മ്മിത എയര്‍ക്രാഫ്റ്റ് എഞ്ചിനുമായി പറന്നുയരുമെന്ന് ഡിആര്‍ജിഒ ചീഫ് ഡോ. എസ് ക്രിസ്റ്റഫര്‍ പറഞ്ഞു. എയറോ ഇന്ത്യയുടെ നിലവിലെ എഞ്ചിനുകളുടെ പോരായ്മകളെ മറികടക്കുന്നതായിരിക്കും കാവേരി എയര്‍ക്രാഫ്റ്റ് എഞ്ചിനുകള്‍. ഇന്തോ-ഫ്രഞ്ച് നിര്‍മ്മിത കവേരി എഞ്ചിനുകള്‍ ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ക്ക് വിപ്ലവകരമായ മാറ്റമായിരിക്കും കൊണ്ടുവരാന്‍ പോകുന്നതെന്ന് പ്രതിരോധ രംഗത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യന്‍ നിര്‍മ്മിത ഫൈറ്റര്‍ ഡ്രോണുകളുടെ എഞ്ചിനുകളിലും പുതിയ പദ്ധതി മാറ്റം കൊണ്ടുവരും. സെനെക്മ എം88 എഞ്ചിനുകളുമായി സാമ്യമുള്ളവയായിരിക്കും കവേരിയിലൂടെ നിര്‍മ്മിക്കപ്പെടാന്‍ പോകുന്നത്. പുതിയ കവേരി എഞ്ചിനുകള്‍ തേജസ് എയര്‍ക്രാഫ്റ്റുകളെ സൂപ്പര്‍ ജെറ്റുകളുടെ പട്ടികയിലെത്തിക്കും. അഡ്വാന്‍സ്ഡ് മീഡിയം കോമ്പാറ്റ് എയര്‍ക്രാഫ്റ്റുകളുടെ നവീകരണത്തിനാവിശ്യത്തിന് ഉതകുന്ന രീതിയില്‍ കവേരി എഞ്ചിനുകളെ ക്രമീകരിക്കാനും പദ്ധതിയുണ്ട്.
Leave a Reply