ഭാര്യയുമായി വഴക്കിട്ട് യുവാവ് സ്വന്തം വീടിന് തീയിട്ടു. പിന്നാലെ ഉണ്ടായ പൊട്ടിത്തെറിയിൽ കത്തിയമർന്നത് പത്ത് വീടുകൾ. മഹാരാഷ്ട്രയിലെ സതാര ജില്ലയിലാണ് സംഭവം. യുവാവിന്റെ എടുത്തുചാട്ടം കാരണമാണ് 10 വീടുകൾ അഗ്‌നിക്കിരയായത്.

സതാരയിലെ പഠാൻ താലൂക്കിലെ മജ്‌ഗോൺ ഗ്രാമത്തിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്. വീടിന് തീയിട്ട സഞ്ജയ് പാട്ടീലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഭാര്യ പല്ലവിയുമായി വഴക്കിട്ടതിന് ശേഷമാണ് സ്വന്തം വീടിന് തീയിട്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഗ്നിബാധയെ തുടർന്ന് വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയും ചെയ്തു. പൊട്ടിത്തെറിയിൽ അയൽപക്കത്തെ വീടുകളിലേക്ക് തീപടർന്നു. ഗ്രാമീണർ തീയണക്കാൻ ശ്രമം നടത്തിയെങ്കിലും വീടുകൾ കത്തിയമർന്നു.

സഞ്ജയ്‌യെ തീപിടിത്തത്തിൽ നിന്ന് നാട്ടുകാർ രക്ഷിച്ചെങ്കിലും ക്രൂരമായ മർദ്ദനത്തിനിരയാക്കിയ ശേഷമാണ് പോലീസിന് കൈമാറിയത്. നിസാരപരിക്കേറ്റ പല്ലവിയെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ സഞ്ജയ്‌യെ രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.