ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോട്ടിംഗ് ഹാമിലെ വർക്ക് സോപ്പിൽ ഒരു വീട് സ്ഫോടനത്തിൽ തകർന്നതിനെ തുടർന്ന് നിരവധി ആളുകളെ സംഭവസ്ഥലത്തു നിന്ന് ഒഴിപ്പിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വർക്ക്‌സോപ്പിലെ ജോൺ സ്ട്രീറ്റിലെ ഒരു വീട്ടിലാണ് സ്ഫോടനം നടന്നത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ നടന്ന സംഭവത്തെ തുടർന്ന് സ്ഥലത്തേയ്ക്ക് അടിയന്തിര സേവനങ്ങളെ വിളിച്ചു വരുത്തിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


സംഭവത്തെ തുടർന്ന് തെരുവിലെ നിരവധി കെട്ടിടങ്ങളിൽ നിന്ന് അടിയന്തിരമായി ആളുകളെ ഒഴിപ്പിച്ചിരുന്നു. ഫയർ സർവീസ് ജീവനക്കാരും പോലീസ് ഉദ്യോഗസ്ഥരും ആംബുലൻസുകളും സ്ഥലത്തുണ്ട്. ആർക്കും പരിക്കുകൾ സ്ഥിരീകരിച്ചിട്ടില്ല എന്നാണ് പോലീസ് അറിയിച്ചത്. രാത്രി മുഴുവൻ അടിയന്തിര സേവനങ്ങൾ സംഭവസ്ഥലത്ത് തുടരുകയായിരുന്നു. സ്ഫോടനത്തിന് കാരണമായ സംഭവത്തെ കുറിച്ച് വിപുലമായ അന്വേഷണം നടത്തിവരികയാണെന്ന് ചീഫ് ഇൻസ്പെക്ടർ നീൽ ഹംഫ്രിസ് പറഞ്ഞു. ഇവിടെ നിന്ന് ഒഴിപ്പിച്ച താമസക്കാർക്കായി ക്രൗൺ പ്ലേസ് കമ്മ്യൂണിറ്റി സെന്റർ തുറന്നു കൊടുത്തിട്ടുണ്ട്.