യുകെ: മലങ്കര യാക്കോബായ സുറിയാനി സഭയുടെ ഈ വര്‍ഷത്തെ യുകെ മേഖല ഫാമിലി കോണ്‍ഫറന്‍സിനു അരങ്ങൊരുങ്ങി. പോര്‍ട്ട്‌സ്‌മോത് അടുത്തുള്ള വര്‍ത്തിങ്ങില്‍, വര്‍ത്തിങ് അസംബ്ലി ഹാളില്‍ വെച്ച് ,സെപ്റ്റംബര്‍ മാസം 21,22 ശനി ഞായര്‍ തീയതികളില്‍ കോണ്‍ഫറന്‍സ് നടത്തപ്പെടുന്നു. മലങ്കര യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള എല്ലാ പള്ളികളില്‍ നിന്നും ഇടവകക്കാര്‍ കുടുംബത്തോടെ പങ്കെടുക്കുന്ന കോണ്‍ഫറന്‍സിനു കൗണ്‍സില്‍ നേരിട്ട് ആഥിത്യം, വഹിക്കുന്നു. അതോടൊപ്പം സെയിന്റ് തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പോര്‍ട്ട്‌സ്‌മോത് ,സെയിന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ബേസിംഗ്‌സ്‌റ്റോക്ക് എന്നീ പള്ളികളുടെയും സംയുക്തമായ സഹകരണത്തോടെയാണ് കോണ്‍ഫറന്‍സ് നടത്തപ്പെടുന്നത്.
21 ശനി രാവിലെ 10 മണിക്ക് വര്‍ത്തിങ് മേയര്‍ മിസ് ഹസില്‍ തോര്‍പ്പ് ഉദ്ഘാടനം നിര്‍വഹിക്കുന്നതാണ്.തുടര്‍ന്ന് അംഗങ്ങളുടെ രെജിസ്‌ട്രേഷനു ശേഷം പതാകയുര്‍ത്തി കാര്യപരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നതാണ് . ഡോ:പി.ജി ജോര്‍ജ് ,വെരി റെവ ഫാദര്‍ ഡോ:രാജന്‍ മാണി കോര്‍ എപ്പിസ്‌കോപ്പ, മലങ്കര യാക്കോബായ സുറിയാനി സഭ യു കെ പാത്രിയര്‍ക്കല്‍ വികാര്‍ അഭിവന്ദ്യ ഡോ: മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്ത എന്നിവര്‍ വിവിധ സെമിനാറുകള്‍ക്ക് നേതൃത്വവും നല്‍കുന്നതാണ്. അതോടോപ്പം യൂത്തു അസോസിയേഷന്‍ അംഗങ്ങള്‍ക്കും, സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കും ആധ്യാത്മീയമായ വിവിധ ക്ലാസുകള്‍ നടത്തപ്പെടുന്നതാണ്. വൈകുന്നേരം 5.30 ന് സന്ധ്യ പ്രാര്‍ത്ഥനക്കു ശേഷം എല്ലാ പള്ളികള്‍ക്കും കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ നടത്തുവാന്‍ അവസരം ലഭിക്കുന്നതായിരിക്കും.തുടര്‍ന്ന് അത്താഴ വിരുന്നോടു കൂടി അന്നേ ദിവസത്തെ പ്രോഗ്രാമുകള്‍ പര്യവസാനിക്കുന്നതാണ് .
22 ഞായര്‍ രാവിലെ 9.15 നു പ്രഭാത പ്രാര്‍ത്ഥനയും അതിനു ശേഷം 10.00നു മലങ്കര യാക്കോബായ സുറിയാനി സഭ യുകെ പാത്രിയാര്‍ക്കല്‍ വികാര്‍ അഭിവന്ദ്യ ഡോ. മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മീകത്തില്‍ വിശുദ്ധ കുര്‍ബാനയും ആരംഭിക്കുന്നതാണ്. തുടര്‍ന്ന് സമാപന സമ്മേളനത്തിനു ശേഷം പതാക താഴ്ത്തി ഉച്ചഭക്ഷണത്തോടെ ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സിനു തിരശീല വീഴും.
ഫാമിലി കോണ്‍ഫറന്‍സ് അംഗങ്ങള്‍ എല്ലാവരും തന്നെ സെപ്റ്റംബര്‍ 21 ശനിയാഴ്ച 9.00 മണിക്ക് മുന്‍പ് തന്നെ എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട് .
വിലാസം:
Assembly Hall Worthing
Stoke Abbott Rd,
Worthing BN11 1HQ
United Kingdom
കൂടുതല്‍ വിവരങ്ങള്‍ക്കു താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
(പ്രോഗ്രാം കണ്‍വീനര്‍)
റെവ ഫാദര്‍ ബിജി ചിറത്തലാട്ട് 07460235878
(കൗണ്‍സില്‍ സെക്രട്ടറി)
റെവ ഫാദര്‍ എബിന്‍ ഊന്നുകല്ലിങ്കല്‍ 0773654746
(കള്‍ച്ചറല്‍ പ്രോഗ്രാം )
മധു മാമ്മന്‍ 07737353847
വാര്‍ത്ത: ഷിബു ജേക്കബ് രാമനാട്ടുതറയില്‍, പി.ര്‍.ഒ MSOC UK Council.
[ot-video][/ot-video]
Leave a Reply