ജോണ്‍സണ്‍ ജോസഫ്
ലണ്ടന്‍: വളര്‍ന്നുവരുന്ന തലമുറയെ ദൈവത്തിലേക്ക് അടുപ്പിക്കാന്‍ വിശ്വാസ പരിശീലനം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. ഈ സന്ദേശം ഉള്‍ക്കൊണ്ട് കുട്ടികളുടെ സമഗ്ര വളര്‍ച്ച ലക്ഷ്യം വെച്ച് ലണ്ടനില്‍ സംഘടിപ്പിച്ച വിശ്വാസ പരിശീലന ദിനാചരണവും ബൈബിള്‍ കലോത്സവവും അവിസ്മരണീയമായി. ലണ്ടന്‍ ഭാഗത്തുള്ള ആറ് മിഷന്‍ കേന്ദ്രങ്ങളുടെ കൂടി വരവാണ് ലണ്ടനില്‍ ക്രമീകരിച്ചത്. മലങ്കര കത്തോലിക്കാ സഭ യുകെ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കംമൂട്ടില്‍ ബൈബിള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. നാഷണല്‍ കൗണ്‍സില്‍ പ്രതിനിധി ബെന്നി സൗത്താംപ്ടണ്‍, വിശ്വാസ പരിശീലന കോര്‍ഡിനേറ്റേഴ്‌സായ ജോബിന്‍, ജെറി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
മാതാപിതാക്കള്‍ക്കായി സംഘടിപ്പിച്ച സെമിനാറില്‍ ‘വിശ്വാസ പരിശീലനത്തില്‍ മാതാപിതാക്കളുടെ പങ്ക്’ എന്ന ലണ്ടന്‍, സൗത്താംപ്ടണ്‍, ക്രോയിഡോണ്‍, ലൂട്ടണ്‍, ആഷ്‌ഫോര്‍ഡ് എന്നീ മിഷനുകളിലെ കുട്ടികള്‍ അവതരിപ്പിച്ച കലാവിരുന്ന് ഏറെ പ്രശംസനീയമായി. ജിസിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ സ്റ്റെഫി സുനില്‍, ജുഡിന്‍ സെബാസ്റ്റ്യന്‍, ഏയ്ഞ്ചല്‍ പ്രകാശ്, ലിയ ഷീന്‍ എന്നിവര്‍ക്ക് പ്രത്യേക പാരിതോഷികങ്ങള്‍ നല്‍കി ആദരിച്ചു. സണ്‍ഡേ സ്‌കൂള്‍ പരീക്ഷയില്‍ വിജയികളായവര്‍ക്കുള്ള പ്രത്യേക സമ്മാനങ്ങളും തദവസരത്തില്‍ വിതരണം ചെയ്തു. വിശ്വാസ പരിശീലന രംഗത്ത് സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുന്ന മതാധ്യപകരേയും സമ്മേളനം പ്രത്യേകമായി ആദരിച്ചു.
പുതിയ അധ്യയന വര്‍ഷത്തിലെ കര്‍മ്മപദ്ധതികളുടെ ചര്‍ച്ചയും ക്രമീകരിക്കപ്പെട്ടു. ഇദംപ്രഥമമായി സംഘടിപ്പിച്ച ബൈബിള്‍ കലോത്സവത്തിന് ജോബിന്റെ നേതൃത്വത്തിലുള്ള കോര്‍ഡിനേഷന്‍ കമ്മിറ്റിയും സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ മിഷനും നേതൃത്വം നല്‍കി.
Leave a Reply