അനിൽ വർഗീസ്

ലണ്ടൻ : കൊറോണ വൈറസും അതിനെ തുടർന്നുള്ള ദുരിതങ്ങളും നമ്മുടെ ആകെ ജീവിതങ്ങളെ വരിഞ്ഞ് മുറുക്കിയിരിക്കുന്ന ഈ സമയത്ത് കുട്ടികളുടെയും യുവജനതയുടെയും മാനസിക ഉല്ലാസത്തിനും അവരെ കർമ്മ നിരതരാക്കുന്നതിനും വേണ്ടിയും അവരെ കൂടുതൽ സഭയോട് ചേർന്ന് പ്രവർത്തിക്കുന്നതിനുമായി, യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിലെ അംഗങ്ങളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ അവരുടെ കഴിവുകൾ പ്രകാശിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കുകയാണ്. സഭാ ഭാസുരൻ പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടെയും യുകെ യൂറോപ്പ് ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത അഭിവന്ദ്യ തോമസ് മാർ മക്കാറിയോസ് തിരുമേനിയുടെയും അനുസ്മരണാർദ്ധം ശ്ലോമോ എന്ന നാമധേയത്തിൽ ഈ ഇവന്റ് നടത്തപെടുന്നു.

ഭദ്രാസനത്തിലെ എല്ലാ കുടുംബാംഗങ്ങളെയും ഉൾക്കൊള്ളിച്ച് കൊണ്ട് ലളിതമായ രീതിയിൽ സോളോ സോങ്, പ്രസംഗം, കുട്ടികളുടെ കഥ പറച്ചിൽ എന്നീ മത്സര ഇനങ്ങൾ മാത്രമാണ് പ്രഥമ സംരംഭം എന്ന നിലയിൽ ശ്ലോമോയിൽ ഈ വർഷം ഉൾക്കൊള്ളിച്ചിരിക്കുന്നത്. നാല് വയസ്സ് ഉള്ള കുട്ടികൾ മുതൽ 21 വയസ്സുവരെ ഉള്ള യുവതീ യുവാക്കൾക്കുവരെ മത്സര ഇനങ്ങൾക്ക് പങ്കെടുക്കാവുന്നതാണ്. കഥ പറച്ചിൽ മത്സരത്തിൽ നാലിനും ആറ് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഭാഷാ ഭേദമെന്യേ പങ്കെടുക്കാവുന്നതാണ്. സോളോ സോങ് പ്രസംഗ മത്സരംഗങ്ങളിൽ മത്സരാർത്ഥികൾ സബ് ജൂനിയർ , ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിൽ ആയിരിക്കും മത്സരിക്കുന്നത്. മത്സരത്തിന് നിദാനമാകുന്ന പ്രകാശങ്ങൾ നിയമാവലി അനുസരിച്ച് വീഡിയോ ആയി അയച്ചു തരേണ്ടതും അവയെ നിശ്ചിത വിധി നിർണായക സമിതിക്ക് വിട്ട് കൊടുക്കുന്നതുമാണ്. യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിന് പുറമെയുള്ള കുട്ടികൾക്കായി അഖില മലങ്കര അടിസ്ഥാനത്തിൽ പത്ത് വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളുടെ ക്രിസ്ത്യൻ ഡിവോഷണൽ സോളോ സോങ് മത്സരവും ഇതിനോടൊപ്പം അണിയിച്ചൊരുക്കുന്നുണ്ട്.

മികവുകളുടെ പ്രോത്സാഹനർത്ഥം തിരഞ്ഞെടുക്കപ്പെടുന്ന വീഡിയോകൾ സോഷ്യൽ മീഡിയ സൈറ്റുകളിൽ അപ്‍ലോഡ് ചെയ്ത് പൊതു സമൂഹത്തിന് അവരുടെ കഴിവുകളെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അവസരം വിനിയോഗിക്കുന്നതാണ്. പ്രാരംഭ വിധികർത്താക്കളുടെ വിധി നിർണയത്തിന് പുറമെ സോഷ്യൽ മീഡിയ സൈറ്റുകളിൽ നിന്നുള്ള പ്രോത്സാഹനങ്ങളും അവസാന വിജയിയെ തെരഞ്ഞെടുക്കുന്നതിന് മാനദണ്ഠ ആക്കുന്നതാണ്. വിജയികൾ ആകുന്നവർക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളുമാണ് നൽകുന്നത്. ശ്ലോമോ എന്ന ഈ പ്രഥമ സംരംഭത്തെ വിജയിപ്പിക്കുവാനും നമ്മുടെ കുട്ടികളിലെ സർഗ്ഗവാസനകളെ ഉത്തേജിപ്പിക്കുവാനും യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിലെ എല്ലാ കുടുംബാംഗങ്ങളെയും സാദരം ക്ഷണിക്കുന്നു.

യുകെയിലെ പ്രമുഖ ഇൻഷുറൻസ് കമ്പനിയായ അലൈഡ് ഫൈനാൻസിയേഴ്സും യുകെയിലെ തന്നെ പ്രമുഖ ഓൺലൈൻ ടൂഷൻ കമ്പനി ആയ എം.ജി ടൂഷനുമാണ് കുട്ടികൾക്കുള്ള ക്യാഷ് പ്രൈസ് നൽകുന്നത്. ഇഥം പ്രധമമായി യുകെയിൽ മലങ്കര ഓർത്തഡോൿസ് സഭാ വിശ്വാസികൾ അഭിവന്ദ്യ പിതാക്കന്മാരുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ശ്ലോമോ എന്ന പരിപാടിയിൽ വിജയികളെ അനുമോദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും താല്പര്യമുള്ള വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ആശീർവാദങ്ങൾ ക്ഷണിച്ചു കൊള്ളുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മത്സരങ്ങളുടെ നിയമാവലി അറിയുന്നതിനും കുട്ടികളുടെ പേര് രജിസ്റ്റർ ചെയ്യുന്നതിനും ആഗ്രഹിക്കുന്നവർ താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി രെജിസ്ട്രേഷൻ നടത്താവുന്നതാണ് . 2021 ജനുവരി 31 ന് രജിസ്ട്രേഷൻ അവസാനിക്കുന്നതും രജിസ്റ്റർ ചെയ്തകുട്ടികളുടെ മാതാപിതാക്കളെ മത്സരത്തിന്റെ മുന്നോട്ടുള്ള നടപടി ക്രമങ്ങൾ അറിയിക്കുന്നതുമാണ് . കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന ഓർഗനൈസിംഗ് കമ്മറ്റി അംഗങ്ങളെ ബന്ധപ്പെടാവുന്നതാണ് .

റോജിമോൻ വർഗീസ് : 07883068181 (IOC CRAWLEY)
വർഗീസ് ചെറിയാൻ : 07908544181 (IOC OXFORD)
ബിജു ഐസക് : 07961 210315 (IOC NORTHAMPTON)
സനു ജോൺ : 07540787962 (IOC BELFAST)

Registration Link

https://docs.google.com/forms/d/e/1FAIpQLSf2MilofTFnxGpT5eAS4cIBgcNpvepRv-cOWbEx0jQukNfUHA/viewform