നാലുവയസുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. മലപ്പുറം വാഴക്കാടിലാണ് നാലു വയസുകാരിയെ പീഡിപ്പിച്ച അരീക്കോട് വിളയില്‍ചാലില്‍ ഉണ്ണിയെ നാട്ടുകാര്‍ ഒാടിച്ചിട്ടു പിടികൂടി പൊലീസില്‍ ഏല്‍പിപ്പിച്ചത്. കല്ല്യാണ വീട്ടിലെ കുളിമുറിയില്‍ കയറിയാണ് നാലു വയസുകാരിയെ പ്രതി പീഡനത്തിന് ഇരയാക്കിയത്. കരച്ചില്‍ കേട്ടെത്തിയ കുട്ടിയുടെ അമ്മയാണ് രക്ഷപ്പെടുത്തിയത്. പിടികൂടാനുളള ശ്രമത്തിനിടെ അമ്മയെ തട്ടിവീഴ്ത്തി പ്രതി ഒാടി രക്ഷപ്പെടുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ