ഏബ്രഹാം കുര്യൻ

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ശത ദിന കർമ്മ പരിപാടിയായ മലയാളം ഡ്രൈവിൽ മലയാളത്തിലെ പ്രശസ്ത സാഹിത്യ വിമർശകനും മാധ്യമ പ്രവർത്തകനുമായ ‘ ഡോ.പി കെ രാജശേഖരൻ ഇന്ന് (20/12/20) 5 പി എമ്മിന് (10.30PM (IST)(‘മലയാള സാഹിത്യവും ചലച്ചിത്ര ലോകവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു. മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന ഈ പ്രഭാഷണത്തിലും സംവാദത്തിലും പങ്കെടുക്കുവാൻ എല്ലാ ഭാഷാസ്നേഹികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

പ്രശസ്ത എഴുത്തുകാരനും സാഹിത്യവിമർശകനും പത്രപ്രവർത്തകനുമായി അറിയപ്പെടുന്ന ഡോ.പി കെ രാജശേഖരൻ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡിയും കരസ്ഥമാക്കിയിട്ടുണ്ട് . സാഹിത്യ നിരൂപണത്തിന് കേരള സാഹിത്യ അക്കാദമി അവാർഡും കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ വിലാസിനി പുരസ്കാരവും ലഭിച്ചിട്ടുണ്ട് .

കേരള മീഡിയ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുള്ള രാജശേഖരൻ മാതൃഭൂമി ന്യൂസ് എഡിറ്ററുമായിരുന്നു. പിതൃഘടികാരം: ഒ.വി. വിജയന്റെ കലയും ദർശനവും, അന്ധനായ ദൈവം: മലയാള നോവലിന്റെ നൂറുവർഷങ്ങൾ, ഏകാന്തനഗരങ്ങൾ: ഉത്തരാധുനിക മലയാളസാഹിത്യത്തിന്റെ സൗന്ദര്യശാസ്ത്രം, കഥാന്തരങ്ങൾ: മലയാള ചെറുകഥയുടെ ആഖ്യാനഭൂപടം, നിശാസന്ദർശനങ്ങൾ, വാക്കിന്റെ മൂന്നാംകര, നരകത്തിന്റെ ഭൂപടങ്ങൾ, എന്നിവയാണ് തിരുവനന്തപുരം സ്വദേശിയായ ഡോ. പി കെ രാജശേഖരന്റെ പ്രധാന കൃതികൾ.

മലയാളം മിഷൻ യുകെ ചാപ്റ്റർ കേരളപ്പിറവിദിനത്തിൽ മലയാളഭാഷാ പ്രചാരണത്തിനായി തുടക്കം കുറിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി ഫെബ്രുവരി രണ്ടാം വാരം അവസാനിക്കുന്ന നൂറുദിന കർമ്മ പരിപാടികൾ ആണ് സംഘാടകർ വിഭാവനം ചെയ്തിരിക്കുന്നത് . മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന സാംസ്കാരിക പരിപാടികൾക്ക് വിവിധ മേഖലകളിൽ നിന്നുമുള്ള ആളുകളുടെ മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ഇക്കഴിഞ്ഞ ആഴ്ചകളിൽ നടത്തിയിരുന്ന പ്രഭാഷണങ്ങൾ കേൾക്കുവാൻ നിരവധി ആളുകളാണ് താല്പര്യപൂർവ്വം ലൈവിൽ എത്തിയിരുന്നത് . ഭാഷാ സ്നേഹികളായ പല ആളുകളും പ്രഭാഷകാരോട് ചോദ്യങ്ങൾ ചോദിക്കുകയും ക്രിയാത്മകമായ സംവാദങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മലയാളം അധ്യാപകർക്കും കുട്ടികൾക്കും പൊതുജനങ്ങൾക്കും പ്രയോജനപ്രദമായ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന മലയാളം ഡ്രൈവിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് പ്രവർത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസർ, ജനേഷ് നായർ, ബേസിൽ ജോൺ എന്നിവരാണ്.

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ എല്ലാവർക്കും പ്രയോജനപ്രദമായ ലൈവ് പ്രഭാഷണങ്ങളും ഭാഷാ ഉന്നമനത്തിനായി നടത്തുന്ന മുഴുവൻ പരിപാടികളും ഭാഷാസ്നേഹികളായ മുഴുവൻ ആളുകളും പ്രോൽസാഹിപ്പിക്കണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യർത്ഥിച്ചു.

ഇന്ന് (20-12-20) ഞായറാഴ്ച്ച വൈകിട്ട് യുകെ സമയം 5PM, ഇൻഡ്യൻ സമയം 10.30 PM നുമാണ് ഡോ. പി കെ രാജശേഖരൻ ‘മലയാള സാഹിത്യവും ചലച്ചിത്ര ലോകവും’എന്ന വിഷയത്തിൽ പ്രഭാഷണവും സംവാദവും നടത്തുന്നത്. തത്സമയം പരിപാടിയിൽ പങ്കെടുക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക . മലയാളം മിഷൻ യുകെ ചാപ്റ്റന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും പരിപാടികൾ ഷെയർ ചെയ്തും പ്രോത്സാഹിപ്പിക്കുക.

https://www.facebook.com/MAMIUKCHAPTER/live/