താഴത്ത് വീട്ടില്‍ ഫിലിംസിന്റെ ബാനറില്‍ ‘ചിന്ന ദാദ’, ‘ദി റിയാക്ഷന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൗദിയിലെ പ്രവാസി മലയാളിയായ എന്‍ ഗോപാലകൃഷ്ണന്‍ നിര്‍മ്മിക്കുന്ന ഹ്രസ്വ ചിത്രമാണ് ‘കണ്‍മണി’. കുറ്റം ചെയ്യാത്തവനെ സമൂഹം മുഴുവന്‍ കുറ്റക്കാരനായി വിധിക്കപ്പെടുമ്പോള്‍ യഥാര്‍ത്ഥ കുറ്റക്കാരനോടുള്ള പ്രകൃതിയുടെ പ്രതികാരം കുറ്റാരോപിതനിലൂടെ നടപ്പിലാക്കി നീങ്ങുന്ന കാലത്തിന്റെ കഥയാണ് കണ്‍മണി പറയുന്നത്. ഗ്രാമത്തിന്റെ ഭംഗിയും തെയ്യത്തിന്റെ നിറവും അസുരതാളവും ചേര്‍ന്ന ദൃശ്യാനുഭവമാണ് ഈ ഹ്രസ്വചിത്രം.
സീരിയല്‍ താരങ്ങളായ സന്തോഷ് കൃഷ്ണ, കെ.പി.എ.സി വിത്സന്‍, മധു പട്ടത്താനം, രാജി കൈമനം, ശ്രീകുമാര്‍ കോന്നി, ഇഞ്ചക്കാട് പ്രേം, പ്രകാശ് കുട്ടന്‍, അബിന്‍ ഡേവിഡ്, വയലിന്‍ ശ്രദ്ധ, കണ്‍മണി, ജ്യോതി അയ്യപ്പന്‍, ശാലിനി ജി കഴക്കൂട്ടം, വിജി ശ്രീകാര്യം, പ്രിന്‍സ് ചിറയില്‍, രതീഷ് കുമാര്‍ തുടങ്ങിയവരാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്.
നിര്‍മ്മാണം: താഴത്ത് വീട്ടില്‍ ഗോപാലകൃഷ്ണന്‍, എന്‍.ടി.വി ചീഫ് ക്യാമറാമാന്‍ ആന്‍ഡേര്‍സണ്‍ എഡ്വേര്‍ഡ് ആണ് കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സഹ സംവിധാനം: ശ്രീകുമാര്‍ കോന്നി, ഇഞ്ചക്കാട് പ്രേംജിത്ത്, കലാസംവിധാനം: പ്രകാശ് കുട്ടന്‍, ക്യാമറ: സുല്‍ഫി പിക്ചര്‍ ഹണ്ട്, ഗാനരചന: കെ സുഭാഷ് ചേര്‍ത്തല, സംഗീതം: അനില്‍ ഗോപി , സിംഗര്‍: ജീനാ ജോണ്‍സണ്‍, എഡിറ്റിംഗ്: അജയഘോഷ് വെണ്‍മണി, വി എഫ് എക്‌സ്: വിപിന്‍ ചെറുകോല്‍, സ്റ്റില്‍സ്: മനോജ് ലാംപി, സ്റ്റുഡിയോ: മിറമാക്‌സ് വെണ്‍മണി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കഹാര്‍ വേവ്‌സ് ലാന്റ്, ശബ്ദമിശ്രണം: വേവ്‌സ് ലാന്റ് മ്യൂസിക് മൈനാഗപ്പള്ളി, കോ-ഓര്‍ഡിനേറ്റര്‍: രതീഷ് കുമാര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ഹെലന്‍, യൂണിറ്റ്, ലൈറ്റ്: സജീവ് ആന്റണി, ലോറന്‍സ്, സെന്റ് ജോര്‍ജ്ജ് ലൈറ്റ് & സൗണ്ട് രാജഗിരി ശാസ്താംകോട്ട. പി.ആര്‍.ഒ: ചെറിയാന്‍ കിടങ്ങന്നൂര്‍, ഡിസൈന്‍സ്: ഫ്‌ലാഷ് ബ്ലാക്ക്, ആദി മണ്ണൂര്‍ക്കാവ്. അസി: ഡയറക്ടേര്‍സ്: അബിന്‍ ഡേവിഡ്, കെവിന്‍ ലാലന്‍, മെയ്ക്കപ്പ്: അനീഷ് പാലോട്.
ശാസ്താംകോട്ടയിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പൂര്‍ത്തിയായിട്ടുള്ളത് ഒക്ടോബര്‍ 29 ചിത്രം റിലീസ് ചെയ്യും.
Leave a Reply