ബാബു ജോസഫ്

ബര്‍മിങ്ഹാം: ലോക പ്രശസ്ത വചന പ്രഘോഷകന്‍ റവ.ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍, റവ.ഫാ.സോജി ഓലിക്കല്‍ എന്നിവര്‍ നയിക്കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ മലയാളം റെസിഡന്‍ഷ്യല്‍ റിട്രീറ്റ് ‘എഫാത്ത ഫാമിലി കോണ്‍ഫറന്‍സ്’ 2019 ഡിസംബര്‍ 12 വ്യാഴം മുതല്‍ 15 ഞായര്‍ വരെ യുകെ യില്‍ ഡെര്‍ബിഷെയറില്‍ നടക്കും.

ഫാ.ഷൈജു നടുവത്താനിയില്‍,അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് ഇന്റര്‍നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ ഷിബു കുര്യന്‍ , യുകെ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ സാജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു.

യേശുനാമത്തില്‍ ദൈവ മഹത്വത്തിനായി ലോകമെമ്പാടും ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും നയിക്കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നാല് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു. അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ താഴെ കാണുന്ന വെബ്സൈറ്റില്‍ നേരിട്ട് സീറ്റുകള്‍ ബുക്ക്‌ചെയ്യാവുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

www.afcmuk.org

അഡ്രസ്സ്

THE HAYES ,
SWANWICK
DERBYSHIRE
DE55 1AU

കൂടുതല്‍ വിവരങ്ങള്‍ക്ക്
അനീഷ് തോമസ് – 07760254700
ബാബു ജോസഫ് – 07702061948