ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്കോട്ട്‌ ലൻഡിലെ ഗ്ലാസ്കോയിൽ വച്ച് നടന്ന മലയാളം യുകെ അവാർഡ് നൈറ്റിൽ മികച്ച അസോസിയേഷനുള്ള അവാർഡ് അബർഡീൻ മലയാളി അസോസിയേഷന് (എ എം എ) സമ്മാനിച്ചു. ഗ്ലാസ്കോയിലെ ബെൻഹിൽ അക്കാദമിയിൽ വച്ച് നടത്തപ്പെട്ട അവാർഡ് നൈറ്റിൽ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി അബർഡീൻ മലയാളി അസോസിയേഷനു വേണ്ടി വൈസ് പ്രസിഡന്റായ നാജി ഇട്ടീര നോർത്ത് ലനാർക്ക്ഷെയറിലെ എജുക്കേഷൻ ആൻഡ് ചിൽഡ്രൻസ് ആൻഡ് ഫാമിലിയുടെ കൺവീനർ ആയ ഏഞ്ചല കാംബെലിൽ നിന്ന് മലയാളം യുകെ അവാർഡ് ഏറ്റുവാങ്ങി.

യുകെയിൽ തന്നെ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മലയാളി സംഘടനയാണ് അബർഡീൻ മലയാളി അസോസിയേഷൻ. 2007 -ൽ തുടക്കമിട്ട് 2015 മുതൽ ചാരിറ്റി സംഘടനയായി പ്രവർത്തിക്കുന്ന എ എം എ പ്രവാസ ജീവിതത്തിലും ഇന്ത്യയിലും, യുകെയിലും നടത്തിയ ചാരിറ്റി പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. 2018 -ലെ മഹാപ്രളയ കാലത്ത് ദുരന്ത ബാധിതരെ സഹായിക്കാൻ 18000 പൗണ്ടോളം സംഭാവന ചെയ്ത എ എം എ, യുകെയിലെ മറ്റേതൊരു സംഘടനയ്ക്കും സാധിക്കാത്ത ഇടപെടലുകളാണ് സമൂഹത്തിൽ നടത്തുന്നത്. ഓണം, ക്രിസ്തുമസ്, ഈസ്റ്റർ ആഘോഷങ്ങൾക്ക് ഉപരിയായി മലയാളി സമൂഹത്തിൽ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുന്നതിനും , അംഗങ്ങളുടെ മാനസികോല്ലാസത്തിനുമായി പതിവായി മാസംതോറുമുള്ള ഒത്തുചേരൽ എ എം എ യുടെ പ്രത്യേകതയാണ്. മലയാളി സമൂഹത്തിന് അപ്പുറത്തേയ്ക്കുള്ള സാമൂഹികമായ ഇടപെടലുകളും വർഷംതോറുമുള്ള ബാഡ്മിൻറൺ ടൂർണമെന്റും അബർഡീൻ മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങളാണ്. നവംബർ മാസത്തിൽ സ്കോട്ട്‌ ലൻഡിലെ ക്യാൻസർ രോഗികൾക്കായുള്ള ചാരിറ്റബിൾ സംഘടനയായ സി എൽ എ എമ്മിൻറെ ധനശേഖരണാർത്ഥം ചാരിറ്റബിൾ ഇവന്റ് അബർഡീൻ മലയാളി അസോസിയേഷൻ നടത്തുന്നുണ്ട്. അറുനൂറിൽ അധികം അംഗങ്ങളുള്ള മലയാളി അസോസിയേഷൻ അബർഡീനിലുള്ള മലയാളികളുടെ സാമൂഹിക ജീവിതത്തിൽ നിർണ്ണായകമായ ഇടപെടലുകളാണ് നടത്തുന്നത്. മികച്ച അസോസിയേഷനുള്ള അവാർഡ് ലഭിച്ച അബർഡീൻ മലയാളി അസോസിയേഷന് മലയാളം യുകെയുടെ അഭിനന്ദനങ്ങൾ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

യുകെ മലയാളികൾക്ക് അഭിമാനമായി മലയാളം യുകെ അവാർഡ് നൈറ്റ് . മലയാളത്തിന്റെ സാംസ്കാരിക തനിമയെ എടുത്തുപറഞ്ഞ് മുഖ്യാതിഥി ഇന്ത്യൻ കോൺസിലേറ്റ് ജനറൽ ബിജയ് സെൽവരാജ്