ന്യൂസ് ഡെസ്ക് മലയാളം യുകെ
മലയാളം യുകെ അവാർഡ് നൈറ്റിൽ ബെസ്റ്റ് റീൽസ് മേക്കർ അവാർഡ് ജ്യോതി മുകേഷിന്. ഒക്ടോബർ 28-ാം തീയതി ഗ്ലാസ്‌കോയിൽ വച്ച് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് ജ്യോതി മുകേഷിന് അവാർഡ് സമ്മാനിക്കും.
സ്കോട്ട് ലൻഡ് എൻഎച്ച്എസിൽ ഹെൽത്ത് കെയർ അസിസ്റ്റൻറ് ആയിരുന്ന ജ്യോതി ജോലിയുടെ സമ്മർദ്ദങ്ങളെ അതിജീവിക്കാനാണ് കുഞ്ഞു കുഞ്ഞു വീഡിയോകൾ ചെയ്യാൻ ആരംഭിച്ചത്. അടുത്ത സുഹൃത്തുക്കൾക്ക് മാത്രം അയച്ചു കൊടുത്തിരുന്ന ചെറിയ വീഡിയോകൾ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രോത്സാഹനത്തെ തുടർന്നാണ് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാൻ ആരംഭിച്ചത്. ഇന്ന് ഫേസ്ബുക്കിലും ടിക്ക് ടോക്കിലും ഒട്ടേറെ ആരാധകരാണ് ജ്യോതി മുകേഷിന്റെ വീഡിയോകൾക്ക് ഉള്ളത്.

പ്രശസ്തമായ ആറന്മുള കണ്ണാടിക്കും വള്ളംകളിക്കും വള്ള സദ്യയ്ക്കും പേരുകേട്ട പത്തനംതിട്ടയിലെ ആറന്മുളയാണ് ജ്യോതിയുടെ ജന്മദേശം. ചെറുപ്പം തൊട്ട് നൃത്തത്തിനോടും അഭിനയത്തിനോടും അഭിനിവേശം ഉണ്ടായിരുന്ന ജ്യോതിയുടെ കഴിവുകളെ പരിപോഷിപ്പിച്ചത് നേഴ്സിംഗ് പഠനകാലമാണ്. ബിസിനസുകാരനായ ഭർത്താവ് മുകേഷും പ്രൈമറി 3 യിൽ പഠിക്കുന്ന ആദ്യത്തും 2 വയസ്സുകാരനായ ദേവും അടങ്ങിയതാണ് ജ്യോതി മുകേഷിന്റെ കുടുംബം.

അദ്യത്തിന്റെയും ദേവിന്റെയും കൊച്ചു കൊച്ചു കളിച്ചിരികൾ അടങ്ങിയതായിരുന്നു ആദ്യകാലത്ത് ജ്യോതിയുടെ വീഡിയോകളിൽ നിറഞ്ഞ് നിന്നിരുന്നത്. ഇന്ന് വൈവിധ്യമാർന്ന വിഷയങ്ങൾ അവതരിപ്പിക്കുന്ന ജ്യോതിയുടെ വീഡിയോകൾക്ക് ലോകമെങ്ങും ഒട്ടേറെ ആരാധകരാണ് ഉള്ളത്.
മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.
ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.
ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.
ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .
മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും ആണ് സമ്മാനമായി നൽകുന്നത് .
മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277
യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.
	
		

      
      




              
              
              




            
Leave a Reply