മലയാളം യുകെ ന്യൂസ് ടീം.

തിങ്ങി നിറഞ്ഞ ലെസ്റ്റർ മെഹർ സെന്റെറിലെ ജനങ്ങളെ സാക്ഷിയാക്കി മലയാളം യുകെ എക്സൽ അവാർഡ് നൈറ്റ്  ചരിത്രതാളുകളിൽ സുവര്‍ണ്ണ ലിപികളാൽ രേഖപ്പെടുത്തപ്പെട്ടു. ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ച ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റി കൈയ്യും മെയ്യും മറന്നു പരിശ്രമിച്ചപ്പോൾ സ്റ്റേജിൽ എത്തിയത് 60 വൈവിദ്ധ്യമാർന്ന പെർഫോർമൻസുകൾ. സമ്മാനിക്കപ്പെട്ടത്  20 എക്സൽ അവാർഡുകൾ ഉൾപ്പെടെ 50 ഓളം അവാർഡുകൾ. ആവേശത്തോടെ യുകെ മലയാളികൾ മലയാളം യുകെയുടെ അവാർഡ് നൈറ്റിനെയും ഇന്റർ നാഷണൽ നഴ്സസ് ഡേ ആഘോഷത്തെയും സ്വീകരിച്ചപ്പോൾ സംഘാടക സമിതിക്ക് ലഭിച്ചത് അഭിനന്ദന പ്രവാഹം.

സമയ ക്ലിപ്തത പാലിച്ച് ഇടവേളകളില്ലാതെ കലാകാരന്മാരും കലാകാരികളും ആസ്വാദകരെ കോൾമയിർ കൊള്ളിച്ചപ്പോൾ ജനങ്ങൾ അവസാനം വരെയും പ്രോഗ്രാം സാകൂതം വീക്ഷിച്ചു. ആദ്യ അതിഥിയായി സ്റ്റേജിൽ എത്തിയത് പ്രശസ്ത സംവിധായകൻ വൈശാഖായിരുന്നു. മലയാളം യുകെയെയും ലെസ്റ്റർ കമ്മ്യൂണിറ്റിയെയും മുക്തകണ്ഠം പ്രശംസിച്ച വൈശാഖ് ഇങ്ങനെയൊരു വൈവിധ്യമാർന്ന ജനങ്ങളുടെ ഉത്സവത്തിൽ പങ്കെടുക്കാൻ ലഭിച്ച അസുലഭമായ അവസരത്തിന് നന്ദി പറഞ്ഞു. തുടർന്ന് എക്സൽ അവാർഡ് നൈറ്റിന് വൈശാഖ് തിരി തെളിച്ചു. എക്സൽ അവാർഡുകൾ വൈശാഖ് വിതരണം ചെയ്തു.

സത്യത്തിന്റെ പാതയിൽ നിശ്ചയ ദാർഡ്യത്തോടെ മലയാളം യുകെ മുന്നോട്ട് പോവട്ടെ എന്നാശംസിച്ച സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ യുകെയിലെ മലയാളി സമൂഹത്തിനായി മലയാളം യുകെ ഒരു പ്രതീക്ഷയുടെ ദർശനമാണ് നല്കുന്നതെന്ന് പറഞ്ഞു. മലയാളം യുകെ ചാരിറ്റിയുടെയും ലെസ്റ്റർ കമ്മ്യൂണിറ്റിയുടെ ഷെയർ ആൻഡ് കെയർ ചാരിറ്റിയുടെയും ഉദ്ഘാടനം ബിഷപ്പ് നിർവ്വഹിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിക്കുന്ന വിശിഷ്ട വ്യക്തികൾക്ക് മാർ ജോസഫ് സ്രാമ്പിക്കൽ എക്സൽ അവാർഡുകൾ നല്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലെസ്റ്ററിലെ അവാർഡ് നൈറ്റിന്റെ ഹാളിൽ എത്തിയവർക്ക് ചൂടു വിഭവങ്ങൾ ഒരുക്കി ലെസ്റ്റർ കേരള കമ്മ്യൂണിറ്റി ഏവരുടെയും മുക്തകണ്ഠമായ പ്രശംസയ്ക്ക് പാത്രമായി. മിസ് മലയാളം യുകെ 2017 മത്സരം ആസ്വാദകർക്ക് വേറിട്ട അനുഭവമായി മാറി. താരറാണികൾ റാമ്പിലെത്തിയപ്പോൾ നിറഞ്ഞ സദസ് ആഹ്ളാദ ആരവത്തോടെയാണ് മോഡലിംഗ് ഫാഷൻ രംഗത്തെ രാജകുമാരിമാരെ സ്വീകരിച്ചത്. നീനാ വൈശാഖ് മിസ് മലയാളം യുകെ വിജയിയെ പ്രഖ്യാപിക്കുകയും കിരീടം അണിയിക്കുകയും  ചെയ്തു.

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിവിധ ടീമുകൾ കാഴ്ചവച്ച പ്രകടനങ്ങൾ കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. മാസ്റ്റർ ഓഫ് സെറിമണീസ് തന്മയത്വത്തോടെ സദസിനെ കൈയിലെടുത്തു. മാഗ്നാ വിഷൻ ടീമിന്റെ ടെക്നിക്കൽ ക്രൂ അവാർഡ് നൈറ്റിന്റെ മുഴുവൻ പ്രോഗ്രാമുകളും അഭ്രപാളികളിൽ പകർത്തി. പ്രോഗ്രാമിന്റെ എല്ലാ മേഖലകളിലും പൂർണ പിന്തുണയുമായി ലണ്ടൻ മലയാളം റേഡിയോയും രംഗത്തുണ്ടായിരുന്നു. മലയാളം യുകെയുടെ അടുത്ത അവാർഡ് നൈറ്റിന് വീണ്ടും എത്തും എന്ന് വാഗ്ദാനത്തോടെ ജനങ്ങൾ പിരിഞ്ഞത്.

മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റിലെ കൂടുതല്‍  വാര്‍ത്തകളും, ചിത്രങ്ങളും ഉടന്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും