ന്യൂസ് ഡെസ്‌ക്. മലയാളം യുകെ.
മലയാളം യുകെ ന്യൂസ് അവതരിപ്പിക്കുന്ന ബോളിവുഡ് ഡാന്‍സ് ഫെസ്റ്റ് 2022 ന്റെ ലോഗോ തിരഞ്ഞെടുക്കുവാനുള്ള മത്സരം മലയാളം യുകെ ന്യൂസ് ടീം നടത്തുകയാണ്. പ്രത്യേകിച്ച് നിബന്ധനകളൊന്നുമില്ലാത്ത മത്സരത്തില്‍, മലയാളം യുകെയുടെ പ്രിയ കലാകാരന്മാരെയും കലാകാരികളേയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ മത്സരം കൊണ്ട് ഉദ്ദേശിക്കുന്നത്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 5 വെള്ളിയാഴ്ച്ചയാണ്. അപേക്ഷകള്‍ ആയ്‌ക്കേണ്ട വിലാസം [email protected]. മത്സരത്തില്‍ വിജയിക്കുന്ന വ്യക്തി ഡിസൈന്‍ ചെയ്ത ലോഗോ ആയിരിക്കും മലയാളം യുകെ ബോളിവുഡ് ഡാന്‍സ് ഫെസ്റ്റ് 2022 ന്റെ ഔദ്യോഗീക ലോഗോ ആയി പരിഗണിക്കുക. മത്സര വിജയിക്ക് ബോളിവുഡ് ഡാന്‍സ് ഫെസ്റ്റിനോട് അനുബന്ധിച്ച് നടക്കുന്ന അവാര്‍ഡ് നൈറ്റില്‍ ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ 101 പണ്ട് ക്യാഷ് അവാര്‍ഡും ഫലകവും നല്കപ്പെടും. മികച്ച നിലവാരം പുലര്‍ത്തുന്ന ലോഗോ ആയ്ച്ചു തരുന്ന മറ്റ് മൂന്ന് വ്യക്തികളെ സദസ്സില്‍ ആദരിക്കും. മലയാളം യുകെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിട്ടുള്ള ജൂറിയായിരിക്കും വിജയികളെ തിരഞ്ഞെടുക്കുന്നത്.

ഒക്ടോബര്‍ എട്ടിനാണ് യുകെ മലയാളികളെ പ്രകംബനം കൊള്ളിക്കുന്ന ബോളിവുഡ് ഡാന്‍സ് മത്സരം അരങ്ങേറുക. ഇന്ത്യന്‍ ബോളിവുഡ് ഡാന്‍സിനെ സ്‌നേഹിക്കുന്ന ഏഷ്യന്‍സ് തിങ്ങിപ്പാര്‍ക്കുന്ന യോര്‍ക്ഷയറിലെ കീത്തിലിയിലാണ് ഈ കലാ മാമാങ്കം നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ആയിരത്തൊന്ന് പൗണ്ട് ഒന്നാം സമ്മാനമായി നല്കപ്പെടുന്ന (രണ്ടാം സമ്മാനം 751 പൗണ്ട്, മൂന്നാം സമ്മാനം 251 പൗണ്ട്, മറ്റ് നിരവധി പ്രോത്സാഹന സമ്മാനങ്ങളും) മത്സരത്തില്‍ പങ്കെടുക്കാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ടീമുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. യുകെ മലയാളികള്‍ ഇത് വരെയും കാണാത്ത കണ്ണഞ്ചിപ്പിക്കുന്ന കലാസൃഷ്ടിയാണ് മലയാളം യുകെ ന്യൂസ് ടീം ഒരുക്കുന്നത്. പരിചയസമ്പന്നരായ ഒരു വലിയ ടീമാണ് മലയാളം യുകെ ബോളിവുഡ് ഡാന്‍സ് ഫെസ്റ്റിന്റെ സ്റ്റേജ് കൈകാര്യം ചെയ്യുന്നത്. സ്റ്റേജ് നിറഞ്ഞ് നില്‍ക്കുന്ന വീഡിയോ വാള്‍, ഡിജിറ്റല്‍ സൗണ്ട് സിസ്റ്റം, അത്യാധുനിക ലൈറ്റിംഗ് സംവിധാനങ്ങള്‍, കളര്‍ഫുള്ളായ സ്റ്റേജ് കോംബിയറിംഗ്, ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങി ലോകോത്തര നിലവാരത്തിലുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ പ്രോഗ്രാമിലുടനീളം മിതമായ നിരക്കില്‍ രുചിയുടെ കാര്യത്തില്‍ യൂറോപ്പില്‍ ഏറ്റവുമധികം അവാര്‍ഡ് വാങ്ങിക്കൂട്ടിയ തറവാട് ലീഡ്‌സിന്റെ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.

യുകെ മലയാളികള്‍ക്കിതൊരാഘോഷമാണ്. തിളക്കമാര്‍ന്ന സ്റ്റേജില്‍ മത്സരത്തില്‍ പങ്കെടുക്കാനൊരവസരവും അതുപോലെ യൂറോപ്പിന്റെ സൗന്ദര്യമായ യോര്‍ക്ഷയറിലേയ്‌ക്കൊരു വണ്‍ഡേ ഫാമിലി ട്രിപ്പും. ആഘോഷിക്കൂ.. മലയാളം യുകെയോടൊപ്പം…

തറവാടും അലൈഡും ചേര്‍ന്നൊരുക്കുന്ന യുകെ മലയാളികള്‍ ഇതുവരെയും കാണാത്ത
മലയാളം യുകെ ബോളിവുഡ് ഡാന്‍സ് ഫെസ്റ്റ് 2022 വിന്റെ കൂടുതല്‍ വാര്‍ത്തകള്‍ക്കായി താഴെയുള്ള ലിങ്ക് ഓപ്പണ്‍ ചെയ്യുക.

https://malayalamuk.com/malayalamuk-bollywood-dance-fest/

മലയാളം യുകെ ബോളിവുഡ് ഡാന്‍സ് ഫെസ്റ്റ് 2022 സ്‌പോണ്‍സര്‍ ചെയ്യുന്നതിനും പരസ്യങ്ങള്‍ക്കുമായി താഴെയുള്ള നമ്പറില്‍ ബന്ധപ്പെടുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Binsu John 07951903705
Joji Thomas 07728374426

Binu Mathew 07883010229
Biju Moonnanappallil 07804830277

Roy Francis 07717754609
Shibu Mathew 07411443880

Jimmy Moolamkunnam 07588953457
Thomas Chacko 07872067153