മലയാളി അസോസിയേഷൻ ഓഫ് സൗതാംപ്ടൺ 2021-2022 ലേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റു .
നവംബർ -20, 2021 ശനിയാഴ്ച ലോർഡ്‌സ് ഹിൽ വില്ലജ് ഹാളിൽ നടന്ന ചടങ്ങിൽ 2019-2021ലെ പ്രസിഡന്റ് റോബിൻ എബ്രഹാമിൽ നിന്നും പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റായ ജെയ്സൺ മാത്യുവും മറ്റു അംഗങ്ങളും ചുമതല ഏറ്റുവാങ്ങുകയായിരുന്നു. മഹാമാരിയുടെ ഭീതി തെല്ലൊന്നു ഒഴിഞ്ഞ് നിയമങ്ങൾക്കു അയവുവരുത്തിയ പശ്ചാത്തലത്തിൽ വളരെ വിജയകരമായി ഔട്ഡോർ ലൊക്കേഷനായ ബ്രോക്കൺഹസ്റ്റിലെ ടൈൽ ബാർണിൽ ഉത്സവലഹരിയോടെ നടത്തിയ ഓണാഘോഷത്തിൻെറ ഓർമ്മകൾ പങ്കുവച്ചു.

സൗത്താംപ്ടണിൽ വർഷങ്ങളായി നടന്നുവന്നിരുന്ന പല സാമൂഹീക പ്രവർത്തനങ്ങളുടെയും പുരോഗതിയും കലാ കായിക സാംസ്‌കാരിക പ്രവർത്തനങ്ങളുടെ മുൻപോട്ടുള്ള നടത്തിപ്പിനെപ്പറ്റിയും ചർച്ച ചെയ്യുകയും ബജറ്റ് കൈമാറുകയും ചെയ്തു. സൗതാംപ്ടൺ മലയാളി സമൂഹത്തിന്റെ സ്നേഹവും ഒത്തൊരുമയും ഇരുകമ്മിറ്റികളും നിസ്സംശയം പ്രകീർത്തിക്കുകയുണ്ടായി. ജെയ്സൺ മാത്യു, ഷൈനി മാത്യു,സുനിത രാജീവ്, ആൻസി കൃഷ്ണൻ, ടെന്നിസൺ സ്കറിയ, റെജി കോശി, അനുരാധ ശിവൻ, ഡാമി പുല്ലയിൽ, ഷീല സേവ്യർ, സിനാഷ് തോമസ് ബാബു , കൊച്ചുമോൻ ചാണ്ടി എന്നിവരാണ് നിയുക്ത ഭാരവാഹികൾ. പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ എല്ലാ പ്രവർത്തങ്ങൾക്കും ആശംസകൾ നേർന്നുകൊണ്ട് കൈമാറ്റ നടപടിക്രമങ്ങൾ പൂർത്തിയാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ