ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിലെ സന്നദ്ധ പ്രവർത്തകർക്കുള്ള അവാർഡിന് അർഹനായി മലയാളിയും. കൊറോണേഷൻ ചാമ്പ്യന്മാരായി അംഗീകരിക്കപ്പെട്ടവരിൽ ബാൻബറി കമ്മ്യൂണിറ്റിയിൽ നിന്നുള്ള പ്രഭു നടരാജനെയാണ് തിരഞ്ഞെടുത്തത്. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിലാണ് ബാൻബറി. ചാൾസ് രാജാവിന്റെയും രാജ്ഞിയുടെയും സേവനത്തെ ആദരിക്കുന്നതിനായി റോയൽ വോളണ്ടറി സർവീസ് സംഘടിപ്പിച്ച അവാർഡിൽ 550 പേർക്കൊപ്പമാണ് മലയാളിയായ പ്രഭു നേട്ടം കൈവരിച്ചിരിക്കുന്നത്. സാമൂഹ്യസന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന പ്രഭു, പ്രദേശത്തെ ആളുകൾക്ക് മാതൃകയാണ്.

2020 മാർച്ചിൽ ബാൻബറിയിലേക്ക് താമസം മാറിയതു മുതൽ പ്രഭു നടരാജൻ തെരുവിൽ പട്ടിണിയായി അലയുന്ന മനുഷ്യർക്ക് ആഹാരം എത്തിച്ചു നൽകുന്നതിനായി അക്ഷീണം പ്രയത്നിച്ചു. അങ്ങനെയാണ് ദി ലഞ്ച് ബോക്‌സ് പ്രോജക്‌റ്റ് പ്രവർത്തനം ആരംഭിച്ചത്. കെയർ മേഖലയിലാണ് പ്രഭു ജോലി ചെയ്യുന്നത്. അതിനോടൊപ്പം സാമൂഹ്യസേവനവും മുന്നോട്ട് കൊണ്ടുപോകുകയാണ്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 14 മുതൽ 103 വയസ്സ് വരെ പ്രായമുള്ള ആയിരക്കണക്കിന് പേരാണ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടത്. രാജ്ഞിയുടെ അധ്യക്ഷതയിൽ ചേർന്ന് ജഡ്ജിങ് പാനലാണ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അവാർഡിന് അർഹരായ 500 പേർക്കും പ്രത്യേകം രൂപകല്പന ചെയ്ത ഫലകവും ഔദ്യോഗിക നേതൃത്വം ഒപ്പിട്ട സർട്ടിഫിക്കറ്റുമാണ് ലഭിക്കുന്നത്. ഇതോടൊപ്പം, വിജയികളായവർക്ക് കുടുംബത്തോടൊപ്പം കിരീടധാരണ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണവും ഉണ്ട്. ഭാര്യ ശില്പയ്ക്കൊപ്പമാണ് പ്രഭു ചടങ്ങിൽ എത്തുക. പ്രഭു പാലക്കാട് ഒലവക്കോട് സ്വദേശിയും ശിൽപ ആലപ്പുഴ സ്വദേശിയുമാണ്. എട്ട് വയസുള്ള അദ്ദുവാണ് മകൻ. ‘കോവിഡ് ലോക് ഡൗൺ സമയത്താണ് കാൻബറിയിലേക്ക് താമസം മാറിയത്. അപ്പോൾ ഒരു നേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന ആളുകളെ ആകുന്നവിധം സഹായിച്ചു. അതിനു ശേഷമാണ് ലഞ്ച് ബോക്സ്‌ എന്നുള്ള പ്രോജെക്ടിലേക്ക് എത്തുന്നത്. അർഹരായ ആളുകളെ കണ്ടെത്തി അവർക്ക് കൃത്യമായി ഭക്ഷണം ലഭ്യമാക്കുക എന്നുള്ള ലക്ഷ്യമായിരുന്നു അതിന് പിന്നിൽ. ഭാര്യയുടെയും സേവനം ചെയ്യുന്ന വോളന്റീയേഴ്‌സിന്റെയും കൂട്ടായ അധ്വാനത്തിന്റെ ഫലമാണ് പുരസ്‌കാരം’- പ്രഭു പറഞ്ഞു.