ന്യൂസിലന്‍ഡിലെ വെടിവെപ്പില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ട മലയാളിയുടെ വിഡിയോ വൈറലാകുന്നു. മൂവാറ്റുപുഴ സ്വദേശിയായ ക്രൈസ്റ്റര്‍ സില്‍ഡ്രന്‍ സമാന്‍ ആണ് മരണത്തെ മുഖാമുഖം കണ്ട അനുഭവം ഞെട്ടലോടെ പങ്കുവെച്ചത്. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ക്കരികില്‍ നിന്ന് തൊണ്ടയിടറിയാണ് ക്രൈസ്റ്റര്‍ സംഭവം വിവരിക്കുന്നത്.
ഉച്ചയ്ക്ക് 1.30ഓടെ സുഹൃത്തിനൊപ്പം പളളിയില്‍ വരുമ്പോഴാണ് സംഭവം നടക്കുന്നതെന്ന് ക്രൈസ്റ്റര്‍ പറയുന്നു. പളളിയില്‍ കയറുന്നതിന് തൊട്ടുമുമ്പ് ഫോണ്‍ വന്നതിനാല്‍ പുറത്തേക്ക് മാറി സംസാരിക്കുന്നതിനിടെയാണ് വെടിയൊച്ച കേട്ടത്. തിരിഞ്ഞു നോക്കിയപ്പോള്‍ ഒരാള്‍ തോക്കുമായി വെടിയുതിര്‍ക്കുന്നതാണ് കണ്ടത്. ഒന്നു രണ്ട് പേര്‍ മരിച്ചുവീഴുന്നത് ഞാന്‍ കണ്ടു. ഞാന്‍ പെട്ടെന്ന് ഓടിയൊളിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തും മതില്‍ ചാടിയതിനാല്‍ രക്ഷപ്പെട്ടതായി ഇയാള്‍ പറയുന്നു. ക്രൂരസംഭവം നേരില്‍ കണ്ടതിന്റെ ഞെട്ടലിലാണ് ക്രൈസ്റ്റര്‍ ഇപ്പോഴും.
കടപ്പാട്; ;ഫാൽക്കൺ
Leave a Reply