സ്പോട്സ് ഡെസ്ക്. മലയാളം യുകെ

മലയാളി അസ്സോസിയേഷൻ സണ്ടർലാൻ്റ് ആതിഥേയത്വം വഹിച്ച ദേശീയ വടം വലി മൽസരവും കായിക മേളയും 2022 ഓഗസ്റ്റ് 13 ശനിയാഴ്ച സണ്ടർലാൻഡിലെ സിൽക്‌സ്‌വർത്ത് സ്‌പോർട്‌സ് കോംപ്ലക്‌സിൽ വിജയകരമായി നടന്നു.

മാസ് പ്രസിഡൻ്റ് റജി തോമസ് , സെക്രട്ടറി വിപിൻ വർഗ്ഗീസ്, ട്രഷറർ അരുൺ ജോളി, സ്പോർട്സ് കോർഡിനേറ്റർ ഷാജി ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള മാസിൻ്റെ വലിയൊരു കൂട്ടായ്മയാണ് ഈ മേളയെ വൻവിജയത്തിലേക്കെത്തിച്ചത്.

വാശിയേറിയ വടംവലി മൽസരങ്ങളിൽ മികവും കരുത്തുറ്റതുമായ പ്രകടനത്തോടെ കാണികളെ കോരിത്തരിപ്പിച്ചു കൊണ്ട് എക്സിറ്റർ മലയാളി അസോസിയേഷൻ (ഇമ) നാഷണൽ വടംവലി ചാമ്പ്യൻ പട്ടം മാസ്സിന്റെ പ്രസിഡൻറ് ശ്രീ. റജി തോമസിൽ നിന്നും ഏറ്റുവാങ്ങി. ഇമയുടെ വിജയത്തിൽ മുഖ്യ പങ്കുവഹിച്ചത്
ജെഫ്രി തോമസ് – കോച്ച്, ജോബി തോമസ് – ക്യാപ്റ്റ്യൻ, റോബി വർഗീസ് – ടീം മാനേജർ എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ്.

ജിജോ ജോയിയുടെ പരിശീലനത്തിലും ക്യാപ്റ്റൻസിയിലുമുള്ള ന്യൂ സ്റ്റാർ ന്യൂകാസിൽ റണ്ണർ അപ്പ് ആയി. മൂന്നാം സ്ഥാനം ഇൻഡോ യുകെ ദുർഹം നേടിയപ്പോൾ നാലാം സ്ഥാനം മലയാളി അസോസിയേഷൻ സണ്ടർലാൻണ്ടും കരസ്ഥമാക്കി.

വടംവലിയിൽ കേരള ചാമ്പ്യൻമാരായ പറവൂരിൻ്റെ സ്വന്തം ഡിയോൾ റജിനും, മാസിൻ്റെ തോമസ് മാത്യു, ഫെലിക്സ് തറപ്പേൽ, ജെയ്സ് മാത്യു തുടങ്ങിവയരും ചേർന്നാണ് വടം വലി മൽസരങ്ങൾ നിയന്ത്രിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദേശീയ കായികമേളയിൽ മലയാളി അസോസിയേഷൻ സണ്ടർലാൻറ് ട്രാക്ക് & ഫീൽഡ് ഇനങ്ങളിൽ ഏറ്റവുമധിയം പോയിൻറുകൾ കരസ്ഥമാക്കികൊണ്ട് ഓവറോൾ ചാമ്പ്യൻ പട്ടമണിഞ്ഞു.

വിവിധ ഗ്രൂപ്പിനങ്ങളിൽ ആവേശകരമായ മൽസരങ്ങൾ കാഴ്ചവെച്ചു കൊണ്ട് ഡേവിഡ് ജോൺ ഡിയോൾ – ഹാരോ ഗേറ്റ് (സബ് ജൂനിയർ ബോയ്സ്), ജൊവാന സെബി – മാസ് (സബ് ജൂനിയർ ഗേൾസ്), സിയോൺ ജസ്റ്റിൻ – മാസ് (ജൂനിയർ ബോയ്സ്), ക്രിസ്റ്റൽ മരിയ തോമസ് – മാസ് (ജൂനിയർ ഗേൾസ്), സ്റ്റീവ് ജസ്റ്റിൻ – മാസ് (സബ് സീനിയർ ബോയ്സ്), ജോസ് മാനുവൽ – മാസ് (സീനിയർ ബോയ്സ്), രോഷിനി റജി – മാസ് (സീനിയർ ഗേൾസ്), ഡിയോൾ റജിൻ – ഹാരോഗേറ്റ് (അഡൾട്ട് മെൻ), ജുണ ബിജു – മാസ് (അഡൾട്ട് വുമൺ), ബിജു വർഗ്ഗീസ് – മാസ് ( സൂപ്പർ സീനിയർ മെൻ), ഡോ. സിസിലിയ മാത്യൂ – മാസ് ( സൂപ്പർ സീനിയർ വുമൺ) എന്നിവർ വ്യക്തിഗത ചാമ്പ്യൻ പട്ടമണിഞ്ഞു കായിക മേളയിൽ കരുത്തു തെളിയിച്ചു.

രജിസ്ട്രേഷൻ കൗണ്ടർ നൂതന സാങ്കേതിക വിദ്യകളുടെ മികവോടെ വിദഗ്ദമായി കൈകാര്യം ചെയ്തു. ഫുഡ് കൗണ്ടർ മേളയുടെ ശ്രദ്ദ്ധാകേന്ദ്രമായിരുന്നു. രുചിയൂറും നാടൻ വിഭവങ്ങൾ തത്സമയം പാചകം ചെയ്ത് മൽസരാർഥികൾക്കും, കാണികൾക്കും നൽകിക്കൊണ്ട് മാസ് തട്ടുകട മേളക്ക് വേറിട്ടൊരനുഭൂതിയാണ് സമ്മാനിച്ചത്

രാവിലെ 400 മീറ്റർ ഓട്ടമൽസരത്തോടു കൂടി മാസ് പ്രസിഡൻ്റ് ശ്രീ. റജി തോമസ് കായിയമേള ഉദ്‌ഘാടനം ചെയ്തു. തുടർന്ന് ഉച്ചയോടു കൂടി വടം വലി മൽസങ്ങൾ ആരംഭിച്ചിച്ച് വൈകുന്നേരം മൽസര വിജയികൾക്ക് സമ്മാനദാന ചടങ്ങുകളോടു കൂടി മേള സമാപിച്ചു. മേളയിൽ സിഗ്ന കെയർ ഗ്രൂപ്പിൻ്റെ സാരഥികളായ ബൈജു ഫ്രാൻസിസും, ടെസ്സി ബൈജുവും മുഖ്യ അതിധികളായിരുന്നു. ഈ മേളയുടെ മുഖ്യ സാമ്പത്തിക സഹായി സിഗ്‌ന കെയർ ഗ്രൂപ്പും, സഹ സഹായികൾ ബിഗ് ഹോൺ (യുകെ) ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ലഷ്കിറ്റൻ ബ്രാൻഡ്, എവരിവൺ ആക്ടീവ് ക്ലബ്ബ്, ജോൺ എൻ്റർ പ്രൈസസുമായിരുന്നു.