മലയാളി അസോസിയേഷൻ സണ്ടർലൻഡ് (MAS ) നോർത്ത് ഈസ്റ്റ് യുകെയിലെ മലയാളി അസോസിയേഷനുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന കായികമേളയും ടഗ് ഓഫ് വാറും 2024 ജൂലൈ 20 ന് ശനി രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ സണ്ടർലൻഡ് സിൽക്സ് വർത്ത് സ്പോർട്സ് കോംപ്ലക്‌സിൽ വച്ച് നടക്കും. സണ്ടർലൻഡ് നഗരത്തിൻ്റെ മേയർ, അലിസൺ ചിസ്നാൽ, പരിപാടി ഉത്ഘാടനം ചെയ്യും.

മലയാളി സംസ്കാരവും കായികാഭിരുചിയും ആഘോഷിക്കുന്ന യു കെ മലയാളികളുടെ സൗഹൃദക്കൂട്ടായ്മയുടെ ദിവസമായിരിക്കും ഇത്. നോർത്ത് ഈസ്റ്റ് യു കെ മുഴുവനുമുള്ള എല്ലാ മലയാളി അസോസിയേഷനുകൾക്കും ക്ലബ്ബുകൾക്കും പരിപാടിയിൽ പങ്കെടുക്കാം പങ്കെടുക്കുന്നവർക്കെല്ലാം പ്രവേശനം സൗജന്യമാണ്. 550 കിലോഗ്രാം (1213 എൽബിഎസ്) ഭാരം പരിധിയുള്ള ജനപ്രിയ ടഗ്‌ ഓഫ് വാർ മത്സരം ഉൾപ്പെടെ എല്ലാ പ്രായക്കാർക്കും ആവേശകരമായ മത്സരങ്ങൾ സംഘാടകരായ മലയാളി അസോസിയേഷൻ സണ്ടർലൻഡ് ആസൂത്രണം ചെയ്തിട്ടുണ്ട്.

MAS വിവിധ പ്രായ വിഭാഗങ്ങൾ തിരിച്ച് വിവിധ കഴിവ് തലങ്ങൾക്ക് അനുയോജ്യമായ ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾ ഉണ്ടായിരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലിറ്റിൽ ചാമ്പ്യൻസ് (പ്രായം 3-7): 50 മീറ്റർ ഓട്ടം (ആൺ കുട്ടികൾ & പെൺകുട്ടികൾ)
ഫ്യൂച്ചർ സ്റ്റാർസ് (പ്രായം 8-15): 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ ഓട്ടം (ആൺകുട്ടികൾ & പെൺകുട്ടികൾ)
ഓപ്പൺ കാറ്റഗറി (പ്രായം 16 ന് മുകളിൽ ): 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ ഓട്ടം (ലിറ്റിൽ ചാമ്പ്യൻസ് & ഫ്യൂച്ചർ സ്റ്റാർസ് ഒഴികെയുള്ള എല്ലാവർക്കും) ഓപ്പൺ ക്യാറ്റഗറിയിലെ മറ്റ് ഇനങ്ങൾ: ഷോട്ട് പുട്ട്, ലോംഗ് ജംപ്, 4×100 മീറ്റർ റിലേ ഓട്ടം, ജാവലിൻ ത്രോ

നീതിയുക്തമായ മത്സരം ഉറപ്പാക്കാൻ പ്രായ വിഭാഗങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നു:

Little Champions: പ്രായം 3 മുതൽ 7 വരെ (ആൺകുട്ടികൾ & പെൺകുട്ടികൾ)
Future Stars: പ്രായം 8 മുതൽ 15 വരെ (ആൺകുട്ടികൾ & പെൺകുട്ടികൾ)
Prime Athletes: പ്രായം 16 മുതൽ 30 വരെ (ആൺകുട്ടികൾ& പെൺകുട്ടികൾ)
Master’s League: പ്രായം 31 മുതൽ 40 വരെ (പുരുഷന്മാർ & സ്ത്രീകൾ)
Golden Age League: 41 & അതിനു മുകളിലുള്ള പ്രായം (പുരുഷന്മാർ & സ്ത്രീകൾ)
ഓരോ ഇനത്തിലെയും വിജയികൾക്കും മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകും. വ്യക്തിഗത ചാമ്പ്യന്മാർക്കും ടീം ചാമ്പ്യന്മാർക്കും ട്രോഫി സമ്മാനിക്കും. ആദ്യ മൂന്ന് സ്ഥാനം നേടുന്ന ഓവറോൾ ചാമ്പ്യൻ ടീമുകൾക്ക് യഥാക്രമം 301, 201,101 പൗണ്ട് ക്യാഷ് അവാർഡും ലഭിക്കും.

നോർത്ത് ഈസ്റ്റ് യുകെ കേന്ദ്രീകരിച്ച് മലയാളി സംസ്കാരവും പൈതൃകവും പ്രോത്സാഹിപ്പിക്കുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് മലയാളി അസോസിയേഷൻ സണ്ടർലാൻഡ് (MAS).
നോർത്ത് ഈസ്റ്റ് യുകെ യിലെ മലയാളി സമൂഹത്തിന് ഒത്തുചേരാനും തങ്ങളുടെ സംസ്കാരിക പൈതൃകം ആഘോഷിക്കാനും ബന്ധങ്ങൾ കെട്ടിപ്പടുക്കാനും വേദികൾ ഒരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ MAS വർഷം മുഴുവനും വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് : Arun: +44 7423 777342 I Vishnu: +44 7879 706374 l Jose: +44 7472 779513
Email – [email protected]