ഡല്‍ഹിയില്‍ മലയാളി നഴ്‌സ് ചവരംപ്ലാക്കല്‍ അനിത ജോസഫിന്റെ മരണത്തിനു കാരണം ഭര്‍ത്താവിന്റെ ക്രൂരപീഡനം എന്നു റിപ്പോര്‍ട്ട്. അനിതയുടെ മാതാവ് ഇതു സംബന്ധിച്ചു ഡല്‍ഹി പോലീസില്‍ പരാതി നല്‍കി. ഭര്‍ത്താവു രാജേഷ് മദ്യ ലഹരിയില്‍ എത്തി ഭാര്യ അനിതയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു എന്നു പറയുന്നു. അനിതയെ മരിച്ചനിലയില്‍ കണ്ടെത്തിയപ്പോള്‍ ശരീരമാസകലം മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നു എന്നതു ബന്ധുക്കള്‍ പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തി. സംഭവ ദിവസം തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന മാതാപിതാക്കളെ സന്ദര്‍ശിച്ച തിരികെ വീട്ടില്‍ എത്തി അരമണിക്കൂറിനുള്ളില്‍ അനിത മരിച്ചു എന്ന് രാജേഷ് ഇവരെ അറിയിക്കുകയായിരുന്നു.
ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനുള്‍പ്പെടെ ഒന്നിനും രാജേഷ് സഹകരിച്ചിരുന്നില്ല എന്നും ബന്ധുക്കള്‍ പറയുന്നു. ഭര്‍ത്താവിന്റെ പീഡനത്തില്‍ നിന്നു രക്ഷപ്പെടാനായി അനിത കുട്ടികളുമായി അച്ഛനും അമ്മയ്ക്കും ഒപ്പമായിരുന്നു താമസം. ഭര്‍ത്താവിന്റെ പീഡനത്തില്‍ മനംനൊന്ത് അനിത സ്വയം ജീവനൊടുക്കിയതാണോ അതോ കൊലപ്പെടുത്തിയതാണോ എന്നു പോലീസ് അന്വേഷിക്കുകയാണ്. കഴിഞ്ഞ പത്തു വര്‍ഷമായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കാത്തലാബ് വിഭാഗത്തിൽ ജോലി ചെയ്തു വരിയായിരുന്നു അനിത. വിമുക്തഭടനാണ് രാജേഷ്.
Leave a Reply