ലണ്ടൻ: ബിർക്ക്ബെക്ക് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥിയായ അനുഷ് രാജൻ നായർ (23) ഒക്ടോബർ 21 മുതൽ കാണാതായുള്ള വാർത്തകൾ പുറത്തുവന്നു. ടോട്ടൻഹാമിലെ യുണൈറ്റ് സ്റ്റുഡന്റ്സ് നോർത്ത് ലോഡ്ജ് (Unite Students – North Lodge, Tottenham) ഹോസ്റ്റലിലാണ് അനുഷിനെ അവസാനമായി കണ്ടത്. അതിനുശേഷം ഇയാളുമായി ബന്ധപ്പെടാൻ ആർക്കും കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.
അനുഷ് താമസിച്ചിരുന്ന ഹോസ്റ്റലിൽ സഹവാസികളിൽ ചിലരിൽ നിന്ന് വംശീയ അധിക്ഷേപവും വാക്കാലുള്ള പീഡനവും നേരിട്ടതായി റിപ്പോർട്ടുകളുണ്ട്. കാണാതാകുന്നതിന് മുൻപ് നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റൽ അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും സൂചനയുണ്ട്. മൂന്നു ദിവസത്തിലേറെയായി യാതൊരു വിവരവുമില്ലാത്തതിനെ തുടർന്ന് സുഹൃത്തുക്കളും സഹപാഠികളും സാമൂഹ്യ മാധ്യമങ്ങളിലൂടെ സഹായം തേടുകയാണ്.
അനുഷിന്റെ കുടുംബാംഗങ്ങൾ അദ്ദേഹത്തിന്റെ സുരക്ഷയെ കുറിച്ച് കടുത്ത ആശങ്കയിലാണ്. ഏതെങ്കിലും വിവരം ലഭിക്കുന്നവർ ബ്രിട്ടീഷ് പോലീസിനെയോ അല്ലെങ്കിൽ കുടുംബാംഗങ്ങളെയോ 07455844224 / +91 97698 48324 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ മലയാളി സമൂഹം അനുഷിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.











Leave a Reply