തേനിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കോട്ടയം തിരുവാതുക്കൾ സ്വദേശികളായ ഗോകുൽ (23), അക്ഷയ് അജേഷ് (23) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കോട്ടയം വടവാതൂർ സ്വദേശി അനന്തു വി രാജേഷിനെ പരിക്കേറ്റ നിലയിൽ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്.

തമിഴ്‌നാട്ടിലെ കോളേജിൽ പഠിക്കുന്ന അനന്തുവിന്റെ സഹോദരിയെ കൊട്ടികൊണ്ടുവരുന്നതിനായാണ് യുവാക്കൾ തമിഴ്‌നാട്ടിലേക്ക് പോയത്. അനന്തുവിന്റെ പിതാവിന്റെ സുഹൃത്തിന്റെ കാറുമായാണ് യുവാക്കൾ പോയത്. തേനിയിലെത്തിയപ്പോൾ കാറിന്റെ പിൻഭാഗത്തെ ടയർ പൊട്ടിത്തെറിച്ച് കാറിന്റെ നിയന്ത്രണം നഷ്ട്ടമാകുകയും എതിരെ വന്ന ലോറിയിൽ ഇടിക്കുകയുമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗോകുലിന്റെയും,അക്ഷയിയുടെയും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.