ഒളിവില്‍ കഴിയുമ്പോള്‍ മൂന്നുതവണ ആത്മഹത്യതക്ക് ശ്രമിച്ചെന്നു അന്വേഷണ സംഘത്തോട് മലയാറ്റൂര്‍ പള്ളി റെക്ടര്‍ സേവ്യറിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി ജോണി വട്ടപ്പറമ്പിന്റെ മൊഴി. തൂങ്ങി മരിക്കാന്‍ മൂന്ന് തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടന്നാണ് കപ്യാര് മൊഴി നല്‍കിയത്. ഈ ശ്രമം പരാജയപ്പെട്ടതോടെയാണ് മലയാറ്റൂരിലെ ഫോറസ്റ്റിലെ പന്നിഫാമില്‍ നിന്ന് ഇയാളെ നാട്ടുകാര്‍ പിടികൂടിയത്. പിന്നീട് പോലീസ് സംഘത്തിന് കൈമാറുകയായിരുന്നു.
പള്ളിവികാരിയെ കുത്തിയശേഷം കാട്ടിലേക്ക് ഓടിയ പ്രതി വിശന്ന് വലഞ്ഞ് തിരിച്ച് മലകയറാന്‍ ശ്രമിച്ചു. ഇതിനിടയിലാണ് നാട്ടുകാര്‍ ഇയാളെ പിടികൂടുന്നത്. പിടിയിലായ വേളയില്‍ കപ്പ്യാര് നിരവധി തവണ കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. മലയാറ്റൂര്‍പള്ളി റെക്ടര്‍ സേവ്യര്‍ തേലക്കാട്ടന്‍ തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലുള്ള വൃക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൊലയ്ക്ക് ശേഷം കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട പ്രതി മൂന്ന് തവണ ആത്മഹത്യക്ക് ശ്രമിച്ചു. ഉടുമുണ്ട് മരച്ചില്ലയില്‍ കെട്ടി തൂങ്ങാന്‍ ശ്രമിച്ചെങ്കിലും ഈ ശ്രമവും പരാജയപ്പെടുകയായിരുന്നെന്ന് പ്രതി പറഞ്ഞു.
നാട്ടുകാര്‍ പിടികൂടുമ്പോള്‍ ഇയാള്‍ തീര്‍ത്തും അവശനായിരുന്നു. നാട്ടുകാര്‍ പിടികൂടിയ പ്രതിയെ മലയാറ്റൂര്‍ ഡി.വൈ.എസ്.പി ജി.വേണു, കാലടി സി.ഐ സിജി മാര്‍ക്കോസ് തുടങ്ങിയവര്‍ അടങ്ങിയ അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. എന്നാല്‍ പ്രതിയെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥന് റിവാര്‍ഡ് എന്ന തരത്തിലുള്ള വാര്‍ത്ത പോലീസ് നിഷേധിച്ചിട്ടുണ്ട്.
വ്യാഴായ്ച രാവിലെയോടെയാണ് മലയാറ്റൂര്‍ പള്ളി റെക്ടര്‍ സേവ്യറിനെ കപ്യാര് ജോണി കുത്തിക്കൊലപ്പെടുത്തുന്നത്.
ഒരു സ്വകാര്യ ചാനലിന് അഭിമുഖം നല്കി മടങ്ങവേ മലയാറ്റൂര്‍ 14ാം സ്ഥാനത്ത് വെച്ച് പ്രതി വികാരിയെ ആക്രമിക്കുകയായിരുന്നു. വാക്കുതര്‍ക്കമാണ് കൊലയ്ക്ക് കാരണമായതെന്ന് പോലീസ് പറയുന്നു. കാലിനും തുടയ്ക്കും മാരകമായി കുത്തേറ്റ ഫാ സേവ്യറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Leave a Reply