ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചികിത്സയ്ക്കായി യുകെയിൽ നിന്ന് നാട്ടിൽ എത്തിയ മലയാളി നേഴ്സ് മരണമടഞ്ഞു. 45 വയസ്സ് മാത്രം പ്രായമുള്ള മാമൻ വി തോമസ് (മോൻസി ) ആണ് അകാലത്തിൽ വിട പറഞ്ഞത്. ഹൃദയാഘാതമാണ് മരണകാരണം. കൊല്ലം പത്തനാപുരം വടക്കേ തലക്കൽ കുടുംബാംഗമാണ്.

2019 ലാണ് മോൻസി കുടുംബസമേതം ലണ്ടനിൽ കുടിയേറിയത്. നേരത്തെ നവി മുംബൈ ടെർണ സ്പെഷലിറ്റി ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ നേഴ്‌സായി ജോലി ചെയ്തിരുന്നു. നിമ്മി വർഗീസ് ആണ് ഭാര്യ . മകൾ മന്ന .

പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്കൂളിലെ റിട്ടയർഡ് ഹെഡ്മാസ്റ്റർ ഐ. തോമസ്, പരേതയായ ശോശാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ജോൺ വി തോമസ് , ആനി തോമസ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നോർത്ത് വെസ്റ്റ് ലണ്ടനിലെ ഹെയ്‌സ് സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിലെ അംഗങ്ങളാണ് മരണമടഞ്ഞ മോൻസിയുടെ കുടുംബം.

പൊതു ദർശനവും പ്രാർത്ഥനാ ശുശ്രൂഷകളും മാർച്ച് 6-ാം തീയതി വ്യാഴാഴ്ച 9 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് മാക്കുളം ഹെർമ്മോൺ ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

മാമൻ വി തോമസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.