മലയാളം യുകെ ന്യൂസ് ബ്യുറോ

ഗർഭിണിയായ കെല്ലി മേരി ഫോവരെല്ലേ എന്ന യുവതിയുടെയും അവരുടെ മകൻ റൈലിയുടെയും കൊലപാതകത്തിന് 25കാരനായ യുവാവിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം സൗത്ത് ലണ്ടനിൽ വച്ചാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്. രണ്ട് കൊലപാതകങ്ങളെയും സംബന്ധിക്കുന്ന അന്വേഷണം പുരോഗമിക്കവെയാണ് അന്വേഷണ സംഘം 25കാരനായ യുവാവിനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂൺ 29ന് സൗത്ത് ലണ്ടനിലെ ക്രോയ്ഡോണിലുള്ള സ്വന്തം ഭവനത്തിൽ വച്ച് കെല്ലി മേരി കൊല്ലപ്പെടുമ്പോൾ അവർ എട്ടു മാസം ഗർഭിണിയായിരുന്നു. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞിന് ബന്ധുക്കൾ റൈലി എന്ന് പേരിട്ടു. എന്നാൽ ജനിച്ച ശേഷം നാലാം ദിവസമായ ജൂലൈ മൂന്നിന് കുട്ടിയും മരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കെല്ലി മേരിയുടെ ബെഡ്‌റൂമിൽ വെച്ച് തന്നെയാണ് കൊലപാതകം നടന്നത്. കൊലപാതക സമയത്ത് വീട്ടിൽ എല്ലാവരും ഉണ്ടായിരുന്നു. പുലർച്ചെ മൂന്നരയോടെയാണ് വീട്ടിലുള്ള എല്ലാവരും കെല്ലിയുടെ നിലവിളി കേട്ടത്. അന്വേഷണത്തിന്റെ ഭാഗമായി സംശയാസ്പദമായി രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ 37 വയസ്സുകാരനായ ഒരു യുവാവിനെ വെറുതെ വിട്ടിരുന്നു. അറസ്റ്റിലായ 29കാരനായ മറ്റൊരു യുവാവിന് ജാമ്യം അനുവദിച്ചിട്ടുണ്ട്.