ലണ്ടന്‍: മദ്യലഹരിയിലായിരുന്ന യുവതിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച യുവാവ് പോലീസ് ജോലി തേടിയെത്തി. ഇന്റര്‍വ്യൂവിനിടെ പീഡനവിവരം തുറന്നു സമ്മതിച്ചതോടെ പോലീസാകേണ്ടയാള്‍ നേരെ ജയിലിലുമായി. വെസ്റ്റ് വിര്‍ജീനിയ സ്വദേശിയായ ടെയ്‌ലര്‍ പ്രൈസാണ് അറസ്റ്റിലായത്. സൗത്ത് ചാള്‍സ്റ്റണ്‍ പോലീസ് ഇന്റര്‍വ്യൂവിന് പോയപ്പോഴാണ് മേലധികാരിയായ സെര്‍ജന്റ് എ ആര്‍ ഗോര്‍ഡനോട് ഇയാള്‍ പീഡനവിവരത്തെക്കുറിച്ച് പറഞ്ഞത്. മദ്യലഹരിയിലായിരുന്നു ഇരുവരുമെന്നും പ്രതി പറയുന്നു.
പീഡനത്തിന് ശേഷം ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ വീഡിയോയില്‍ പകര്‍ത്തിയെന്നും ഇതിപ്പോഴും കൈവശമുണ്ടെന്നും ഇയാള്‍ പറഞ്ഞു. ഇതിന്റെയടിസ്ഥാനത്തില്‍ യുവതിയെ പോലീസ് കണ്ടെത്തിയെങ്കിലും പീഡനത്തെക്കുറിച്ച് യാതൊരു ഓര്‍മ്മയും അവര്‍ക്കുണ്ടായിരുന്നില്ല. ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെക്കുറിച്ചും യുവതി അറിഞ്ഞിരുന്നില്ല. പീഡനസമയത്ത് യുവതി അമിതമായി മദ്യപിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പോലീസ് ജോലിക്കെത്തിയയാളെക്കുറിച്ച് പൂര്‍ണമായി ഒന്നുമറിയില്ലായിരുന്നുവെന്നും ഇന്റര്‍വ്യൂവിന് എത്തിയപ്പോഴാണ് കാര്യങ്ങളെല്ലാം മനസിലായതെന്നും പോലീസ് വക്താവ് പറഞ്ഞു. തങ്ങളാണ് ശരിയെന്ന് അറസ്റ്റിലൂടെ തെളിയിക്കപ്പെട്ടുവെന്നും അദ്ദേഹം പ്രതികരിച്ചു. പ്രതിയിപ്പോള്‍ സൗത്ത് സെന്‍ട്രല്‍ റീജണല്‍ ജയിലിലാണ്.