ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലീസ്റ്റർഷയർ ∙ ഇംഗ്ലണ്ടിലെ സ്റ്റാതേൺ ലോഡ്ജിലെ വേനൽക്കാല ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് മയക്കുമരുന്ന് കലർത്തിയ മിഠായി നൽകി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 76 വയസ്സുള്ള ജോൺ റൂബൻ കുറ്റം സമ്മതിച്ചു. റൂബൻ 13 വയസ്സിന് താഴെയുള്ള രണ്ട് കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം ഉൾപ്പെടെ 17 കുറ്റങ്ങളാണ് ലീസ്റ്റർ ക്രൗൺ കോടതിയിൽ സമ്മതിച്ചത്. എങ്കിലും മറ്റൊരു ബാലനുമായി ബന്ധപ്പെട്ട ഒരു ഗുരുതര ലൈംഗിക കുറ്റം അദ്ദേഹം നിഷേധിച്ചിരിക്കുകയാണ്. പ്രോസിക്യൂഷൻ ഈ കേസിൽ വാദം തുടരണമോ എന്നതിൽ തീരുമാനമെടുക്കാൻ രണ്ട് ആഴ്ച സമയം ചോദിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

27 വർഷത്തിലധികമായി റൂബൻ ഈ വേനൽക്കാല ക്യാമ്പ് നടത്തിവരികയായിരുന്നു. കുട്ടികൾ ഉറങ്ങാൻ തയ്യാറാകുന്ന സമയത്ത് മുറികളിലേക്കു ചെന്നു “സ്വീറ്റ് ഗെയിം” എന്ന പേരിൽ വേഗത്തിൽ മിഠായി കഴിക്കുവാൻ നിർബന്ധിക്കാറുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഈ മിഠായിലാണ് മയക്കുമരുന്ന് കലർത്തിയിരുന്നതെന്നാണ് കണ്ടെത്തൽ. വർഷങ്ങളായി ക്യാമ്പിൽ കുട്ടികൾ അസുഖ ബാധിതരായിരുന്നത് ആവേശം മൂലമാണെന്ന് റൂബൻ വിശദീകരിച്ചിരുന്നുവെന്നും കോടതി പറഞ്ഞു. എങ്കിലും ഇത്തവണ അദ്ദേഹത്തിന്റെ വളർത്തുമകൻ സംശയം തോന്നി സാധനങ്ങൾ പരിശോധിച്ചപ്പോൾ ബേബി ഓയിൽ, വാസ്ലിൻ, സിറിഞ്ച് തുടങ്ങിയ വസ്തുക്കളും കണ്ടെത്തുകയായിരുന്നു.

സംഭവ രാത്രിയിലും കുട്ടികൾക്ക് മിഠായി നൽകിയിരുന്നു. അടുത്ത ദിവസം അസ്വാസ്‌ഥ്യം അനുഭവപ്പെട്ട കുട്ടികളെ കണ്ട റൂബന്റെ വളർത്തുമകൻ വീണ്ടും പൊലീസിനെ വിളിച്ചു. തുടർന്ന് എത്തിയ പൊലീസാണ് സമീപത്തെ പബ്ബിൽ ഭക്ഷണം കഴിക്കുന്നതിനിടെ റൂബനെ അറസ്റ്റ് ചെയ്തത്. എട്ട് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അഞ്ച് പേർ ഗുരുതരാവസ്ഥയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ റൂബന്റെ ഉപകരണങ്ങളിൽ നിന്ന് 50-ൽ കൂടുതൽ ‘കാറ്റഗറി A’ ഉൾപ്പെടെയുള്ള അശ്ലീല ബാല വീഡിയോകളും കണ്ടെത്തി. “ഇത് അതീവ ദുഷ്കരമായ കുറ്റന്വേഷണം ആയിരുന്നുവെന്നാണ് ” ലീസ്റ്റർഷയർ പൊലീസിന്റെ ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ നീൽ ഹോൾഡൻ പറഞ്ഞത് .