ന്യൂസ് ഡെസ്ക്, മലയാളം യുകെ
95 വയസ്സുള്ള വയോധികയെ വീട്ടിൽ കെട്ടിയിട്ട് ഭീഷണിപ്പെടുത്തി കവർച്ചക്ക് ശ്രമിച്ച സംഭവത്തിൽ 80 വയസ്സുള്ള ഒരു പുരുഷനെ പോലീസ് അറസ്റ്റ് ചെയ്തു. സാൽഫോർഡിലെ ലിറ്റിൽ ഹൾട്ടൺ പ്രദേശത്ത് ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. മാലിന്യ ശേഖരണ ദിവസത്തെക്കുറിച്ച് ചോദിച്ചെത്തിയ പ്രതി വീടിനുള്ളിൽ പ്രവേശിച്ച് വയോധികയുടെ കൈകൾ കെട്ടി, പണവും പേഴ്സും ആവശ്യപ്പെട്ടതായി പോലീസ് അറിയിച്ചു.

സംഭവസമയത്ത് മറ്റൊരു സ്ത്രീ വീട്ടിലെത്തുകയും പ്രതിയെ നേരിടുകയും ചെയ്തതോടെയാണ് ഇയാൾ ഓടി രക്ഷപ്പെട്ടത്. പിന്നീട് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് ഉദ്യോഗസ്ഥർ വോർസ്ലിയിലെ മാഞ്ചസ്റ്റർ റോഡിലുള്ള ഒരു വിലാസത്തിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കവർച്ചാ ശ്രമവും അനധികൃത തടങ്കലും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. പ്രതി നിലവിൽ കസ്റ്റഡിയിൽ തുടരുകയാണ്.

സംഭവത്തിൽ വയോധികയ്ക്ക് പരിക്കുകളില്ലെന്ന് പോലീസ് അറിയിച്ചു. ഇരയ്ക്ക് ആവശ്യമായ പിന്തുണ നൽകുന്നുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അനാവശ്യ ഊഹാപോഹങ്ങൾ ഒഴിവാക്കണമെന്ന് സാൽഫോർഡ് ജില്ലാ ഡിറ്റക്റ്റീവ് ഇൻസ്പെക്ടർ പോൾ ഡേവീസ് അഭ്യർഥിച്ചു. സമൂഹം നൽകിയ സഹായത്തിനും വിവരങ്ങൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.











Leave a Reply