ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഫോട്ടോ വെച്ച് മരണാനന്തര പൂജ നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തതു. ചൊവ്വാഴ്ച ഗംഗാ നദീതീരത്ത് വെച്ചാണ് ഹിന്ദു ആചാര പ്രകാരമുള്ള മരണാനന്തര പൂജകൾ യുവാവ് നടത്തിയത്.

ബ്രിജേഷ് യാദവ് എന്ന യുവാവിനെതിരെ പരാതി ലഭിക്കുകയായിരുന്നു എന്ന് ബാലിയ അഡീഷണൽ പൊലീസ് സൂപ്രണ്ട് സഞ്ജയ് യാദവ് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രേവതി പൊലീസ് സ്റ്റേഷന് കീഴിലുള്ള ദൽ‌ചപ്ര ഗ്രാമത്തിലെ സുധാകർ മിശ്രയടക്കം അഞ്ച് ബ്രാഹ്മണരാണ് യുവാവിനെതിരെ പരാതി നൽകിയത്. ഗംഗാ നദിയിലെ പരുഖിയ ഘട്ടിൽ വച്ച് തങ്ങളെകൊണ്ട് തെറ്റിദ്ധരിപ്പിച്ച് പൂജ ചെയ്യിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.

ഗംഗാ പൂജ നടത്താനാണെന്ന് പുരോഹിതരെ തെറ്റിദ്ധരിപ്പിക്കുകയും തുടർന്ന് ആദിത്യനാഥിന്റെ ഫോട്ടോ വെച്ച് മരണാനന്തര പൂജ നടത്തുകയുമായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. ക്രമസമാധാന ലംഘനത്തിനാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.