ഉത്തര്‍പ്രദേശ് : പ്രശസ്തര്‍ക്കൊപ്പം അവരുടെ അനുവാദം ഇല്ലാതെ സെല്‍ഫി എടുക്കുക എന്നത് യുവത്വത്തിന്റെ ശീലമാണ്. അതില്‍ അവര്‍ ആനന്ദം കൊള്ളുന്നു. എന്നാല്‍, ഉത്തര്‍ പ്രദേശില്‍ സെല്‍ഫി എടുത്ത യുവാവിന് കിട്ടിയത് ജയില്‍ വാസം. ബുലന്ദ്ഷാഹിര്‍ വനിതാ ജില്ലാ കളക്ടര്‍ ബി. ചന്ദ്രകലക്കൊപ്പം അനുമതിയില്ലാതെ സെല്‍ഫി എടുത്ത 18 വയസ്സുകാരനാണ് അറസ്റ്റിലായത്.
ഒരു പ്രദേശിക പരിപാടിയില്‍ സംസാരിക്കവേ പ്രദേശവാസിയായ ഫറാദ് അഹമ്മദ് സെല്‍ഫി എടുക്കുകയായിരുന്നു. ഫോട്ടോ എടുക്കരുതെന്ന് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കൂടുതല്‍ അടുത്തുനിന്ന് കുറച്ചുകൂടി നല്ല ഫോട്ടോ എടുക്കാനാണ് ശ്രമിച്ചതെന്ന് ചന്ദ്രകല വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ആരുടെയായാലും ഫോട്ടോയെടുക്കുന്നതിന് മുമ്പ് അനുമതി വാങ്ങണമെന്ന് യുവാവിനോട് ആവശ്യപ്പെട്ടു. ക്യാമറ നിങ്ങളുടേതാകാം എന്നാല്‍ ഫോട്ടോ എടുക്കുന്ന ആളിനെ കൂടി പരിഗണിക്കണമെന്ന് പറഞ്ഞെങ്കിലും വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.
യുവാവിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയശേഷം 14 ദിവസത്തെ ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
റോഡ് നിര്‍മ്മാണത്തില്‍ ഗുണനിലവാരമില്ലാത്ത വസ്തുകള്‍ ഉപയോഗിത്തചിന്‍െ പേരില്‍ ഉദ്യോസ്ഥരെ പരസ്യമായി ശാസിച്ചതിന് സോഷ്യല്‍ മൂഡിയയില്‍ താരമായി മാറിയ കളക്ടര്‍ ബി. ചന്ദ്രകലയാണ് 18 കാരനെതിരെ കേസെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടത്.