നവി മുംബൈയില്‍ ക്വാറന്‍റീനില്‍ കഴിയുന്ന വീട്ടമ്മയെ പീഡിപ്പിച്ചു. പ്രതിയായ 25ുകാരന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തില്ല. പീഡനത്തിനിരയായ നാല്‍പ്പതുകാരിയുടെ പരിശോധനാഫലം വന്നിട്ടില്ല.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. പതിനഞ്ച് നിലയുള്ള ഫ്ലാറ്റ് സമുച്ചയത്തിന്‍റെ രണ്ടാം നിലയിലാണ് പ്രതിയുടെ താമസം. അഞ്ചാംനിലയിലെ ഫ്ലാറ്റില്‍ ക്വാറന്‍റീനില്‍ കഴിയുന്ന വീട്ടമ്മയുടെ ഫ്ലാറ്റിലേക്ക് പ്രതിയായ യുവാവ് കടന്നുചെന്നു. ഡോക്ടര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയാണ് പീഡനം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് പരിശോ‌ധനയ്ക്ക‍ത്തിയ നഴ്‍സിനോട് വീട്ടമ്മ പീഡനവിവരം വെളിപ്പെടുത്തി. നഴ‍്‍സ് പൊലീസില്‍ അറിയിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബലാല്‍സംഗം, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നീങ്ങനെ ഇന്ത്യന്‍ ശിക്ഷാനിയമം 376,354 വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തി. ഷോപ്പിങ് മാളില്‍ ജോലിക്കാരനായിരുന്നു പ്രതിയെന്നാണ് നവി മുംബൈ പൊലീസ് അറിയിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോവിഡ് രോഗിയായ പ്രതി പൊലീസ് നിരീക്ഷണത്തിലാണ്.