ഹൈദരാബാദ്: അശ്ലീല വീഡിയോ കാണുന്നുവെന്ന് ആരോപിച്ച് പിതാവ് മകന്റെ കൈപ്പത്തി വെട്ടിമാറ്റി. ഹൈദരാബാദിലെ പഹാദിഷെരിഫ് എന്ന സ്ഥലത്താണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. മകന്‍ സ്ഥിരമായി പോണ്‍ കാണുന്നത് ശ്രദ്ധയില്‍പ്പെട്ട മുഹമ്മദ് ഖയ്യും ഖുറേഷിയാണ് ക്രൂരകൃത്യം നടത്തിയിരിക്കുന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വലതുകൈപ്പത്തി പൂര്‍ണ്ണമായും വെട്ടിമാറ്റപ്പെട്ട ഖാലിദ് ഖുറേഷിയുടെ(19) നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കൈപ്പത്തി ശരീരത്തില്‍ നിന്നും പൂര്‍ണ്ണമായി വേര്‍പ്പെട്ടതിനാല്‍ തുന്നിച്ചേര്‍ത്താലും നേരേയാകാനുള്ള സാധ്യത വളരെ കുറവാണെന്ന് ഖാലിദിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നു. ഖാലിദിന്റെ പിതാവ് മുഹമ്മദ് ഖയ്യും ഇലക്ട്രീഷ്യനാണ്.
കേബിള്‍ ഓപ്പറേറ്ററായി ജോലി ചെയ്തു വന്നിരുന്ന ഖാലിദ് പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയതിനു ശേഷം രാത്രികളില്‍ സ്ഥിരമായി പോണ്‍ കണ്ടതാണ് പിതാവിനെ പ്രകോപിപ്പിച്ചത് എന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച്ച പുലര്‍ച്ചെ എല്ലാവരും ഉറങ്ങിക്കിടക്കുന്ന സമയത്താണ് ഖയ്യൂം ഖാലിദിനെ അക്രമിച്ചത്.
Leave a Reply