ന്യൂസ് ഡെസ്ക്, മലയാളം യുകെ

ശക്തമായ കാറ്റും മഴയും വിതച്ച സ്റ്റോം ഗോറെട്ടിക്കിടയിൽ മരം കരവാനിന്മേൽ വീണ് ഒരാൾ മരിച്ചു. കൊർണ്വാളിലെ ഹെൽസ്റ്റണിന് സമീപം മോഗൻ പ്രദേശത്താണ് അപകടം നടന്നത്. അൻപതു വയസ്സുള്ള വയസ്സുള്ള ഇയാളെ കരവാനിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ഡെവൺ ആൻഡ് കൊർണ്വാൾ പൊലീസ് അറിയിച്ചു. മരിച്ചയാളുടെ ബന്ധുക്കൾക്ക് വിവരം കൈമാറിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാവിലെ 7.35ഓടെയാണ് അടിയന്തിര സേവന വിഭാഗങ്ങൾക്ക് വിവരം ലഭിച്ചത്. ശക്തമായ കാറ്റിനെ തുടർന്ന് മരം കടപുഴകി കരവാനിന്മേൽ പതിച്ചതായാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് പൊലീസ്, ഫയർഫോഴ്‌സ്, ആംബുലൻസ് സംഘം എന്നിവരെത്തി പരിശോധന നടത്തി.

സ്റ്റോം ഗോറെട്ടിയുടെ ഭാഗമായി കൊർണ്വാളിലും ഐൽസ് ഓഫ് സില്ലിയിലും മണിക്കൂറിൽ 100 മൈൽ വരെ വേഗതയിൽ കാറ്റുവീശിയതായി റിപ്പോർട്ടുണ്ട്. സുരക്ഷാ നടപടികളുടെ ഭാഗമായി വീണ മരം നീക്കം ചെയ്യുകയും സ്ഥലത്ത് കൂടുതൽ പരിശോധനകൾ നടത്തുകയും ചെയ്തതായി പൊലീസ് അറിയിച്ചു. അതേസമയം, പ്രതികൂല കാലാവസ്ഥയെ തുടർന്ന് ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.