ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബിർമിങ്ഹാം: സിറ്റി കനാലിൽ വീണ് ഒരാൾ മരിച്ചു. പോലീസെത്തി ഇയാളെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജൂൺ 21 ബുധനാഴ്ച പുലർച്ചെ 4.46 ന് സെല്ലി പാർക്കിലെ റാഡിൽബാർൺ റോഡിന് സമീപമുള്ള വോർസെസ്റ്റർ, ബർമിംഗ്ഹാം കനാലിൽ ആണ് മൃതദേഹം കണ്ടെത്തിയത് .

WhatsApp Image 2024-12-09 at 10.15.48 PM

സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സ്ഥിരീകരിച്ചു. അന്വേഷണത്തെ തുടർന്ന് തമിഴ്നാട് സ്വദേശിയായ വിദ്യാർഥിയാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. ഇയാളുടെ പാസ്സ്പോർട്ടും മറ്റ് രേഖകളും നഷ്ടപ്പെട്ടിട്ടുണ്ട്. അതേസമയം ആത്മഹത്യ ആണെന്നാണ് സുഹൃത്തുക്കൾ സംശയിക്കുന്നത്. നിലവിൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആംബുലൻസ്  പാരമെഡിക്ക് ഉൾപ്പടെയുള്ള വിദഗ്ധ സംഘം സ്ഥലത്ത് എത്തിയിരുന്നു.

‘സ്ഥലത്ത് എത്തിയപ്പോൾ പോലീസ് ഒരാളെ കനാലിൽ നിന്ന് പുറത്ത് എടുത്തിരുന്നു. തുടർന്ന് പാരാമെഡിക്ക് ഉൾപ്പടെയുള്ള സംഘം പരിശോധന നടത്തി. ലൈഫ് സപ്പോർട്ടിങ് സിസ്റ്റം ഉൾപ്പെടെ നൽകിയെങ്കിലും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചില്ല’- ആംബുലൻസ് പ്രതിനിധികൾ പറഞ്ഞു.