ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോറിയുമായി കൂട്ടിയിടിച്ച് ട്രാക്ടർ ഓവർ ബ്രിഡ്ജിൽ നിന്ന് മോട്ടോർ വേയിലേയ്ക്ക് മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. M20 മോട്ടോർ വേയിലാണ് ഗതാഗതം ഇരു ദിശയിലും നിർത്തി വയ്ക്കേണ്ടതായി വന്നത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഒരാളെ ഹെലികോപ്റ്ററിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജംഗ്ഷൻ ഒന്നിനും മൂന്നിനും ഇടയിൽ കെന്റിലെ M20 ആണ് അപകടത്തെ തുടർന്ന് ഇരു ദിശകളിലേക്കും അടച്ചത് . കെന്റ് പോലീസ് ഉൾപ്പെടെയുള്ള അടിയന്തിര സേവനങ്ങൾ സംഭവസ്ഥലത്ത് എത്തിയിരുന്നു. നാഷണൽ ഹൈവേ ട്രാഫിക് ഓഫീസർമാരും ഗതാഗതം നിയന്ത്രിക്കാൻ സഹായത്തിനുണ്ടായിരുന്നു.. തിങ്കളാഴ്ച രാവിലെ 11.15 ഓടെയാണ് സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതെന്ന് കെന്റ് പോലീസ് പറഞ്ഞു. നാല് മുതൽ ആറ് മണിക്കൂർ വരെ റോഡ് അടച്ചിടുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
Leave a Reply