ലണ്ടന്‍: നഗരത്തിലെ ഏറ്റവും നീളമുളള ട്യൂബ് എസ്‌കലേറ്ററിലൂടെ നിരങ്ങി നീങ്ങാന്‍ ശ്രമിച്ചയാള്‍ക്ക് പരിക്കേറ്റു. പരിക്കുകള്‍ സാരമുള്ളതല്ല. എയ്ഞ്ചല്‍ ട്യൂബ് സ്റ്റേഷനിലായിരുന്നു സംഭവം. സ്‌റ്റേഷനിലെ രണ്ട് എസ്‌കലേറ്ററുകള്‍ക്ക് നടുവിലൂടെയാണ് ഇയാള്‍ സ്ലൈഡിംഗ് നടത്തിയത്.
ഒരു പരസ്യബോര്‍ഡില്‍ തട്ടി വീണാണ് ഇയാള്‍ക്ക് പരിക്കേറ്റത്. ഇയാളുടെ അരികില്‍ ഒട്ടേറെ യാത്രക്കാരും ഉണ്ടായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഫസ്റ്റ് എയിഡര്‍ ഇയാള്‍ക്ക് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി.
ലണ്ടന്‍ ഗതാഗതവകുപ്പ് ഇയാളുടെ നടപടിയെ അപലപിച്ചു. ഈ സാഹസം ഇയാളുടെ സുഹൃത്തുക്കള്‍ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. സ്വന്തം ജീവന്‍ വച്ചുള്ള ഈ അഭ്യാസം മറ്റു യാത്രക്കാര്‍ക്കും അപകടം ഉണ്ടാക്കിയേനെ എന്നും അധികൃതര്‍ പറഞ്ഞു.