ന്യൂസ് ഡെസ്ക് മലയാളം യുകെ

ബെഡ്‌വർത്ത്: ബെഡ്‌വർത്ത് നഗരമധ്യത്തിൽ ഇന്ന് രാവിലെ നടന്ന ആക്രമണത്തിൽ ഒരാൾക്ക് കുത്തേറ്റു. നിരവധി പേർക്ക് പരിക്ക്. വാർവിക്‌ഷെയറിലെ ബെഡ്‌വർത്തിൽ ഇന്ന് രാവിലെ എട്ടു മണിയോടെയാണ് ആക്രമണം ഉണ്ടായത്. കവൻട്രി റോഡിലും ഗിൽബർട്ട് ക്ലോസിലുമായിരുന്നു ആക്രമണം. ഇരുപത് വയസ്സുകാരനാണ് കുത്തേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ആക്രമണത്തിനിരയായ മറ്റു പത്തു പേർക്ക് സാരമായ പരിക്കുണ്ട്. 33 കാരനായ ആക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലെസ്റ്റർ റോഡിലെ ഒരു കടയ്ക്കുള്ളിൽ വെച്ചായിരുന്നു കത്തിയാക്രമണം. കത്രിക ഉപയോഗിച്ചാണ് ഇരുപതുകാരനെ കുത്തി പരിക്കേൽപ്പിച്ചത്. അതിന് ശേഷമായിരുന്നു ആളുകൾക്ക് നേരെയുള്ള ആക്രമണം. പരിക്കേറ്റവർ ഇനിയുമുണ്ടെങ്കിൽ എത്രയും വേഗം റിപ്പോർട്ട്‌ ചെയ്യണമെന്ന് പോലീസ് വ്യക്തമാക്കി.

ക്രൂരമായ സംഭവം ആണിതെന്നും സമൂഹത്തിന് വലിയ ആശങ്കയുണ്ടാക്കുമെന്ന് അറിയാമെന്നും ഡിറ്റക്ടീവ് സർജന്റ് റിച്ച് സിംപ്കിൻസ് പറഞ്ഞു. ഒരാൾ കസ്റ്റഡിയിലുണ്ടെന്നും ഈ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികളെ അന്വേഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.