ന്യൂസ് ഡെസ്ക് മലയാളം യുകെ

വെസ്റ്റ് ലണ്ടനിലെ ബ്രെന്റ്‌ഫോർഡിൽ കുത്തേറ്റതിനെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു. സംഭവത്തിൽ 80 വയസ്സുള്ള ഒരു സ്ത്രീയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുത്തേറ്റയാൾക്ക് 20 വയസ്സ് ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് വച്ച് തന്നെ ഇയാൾ മരിച്ചിരുന്നു. 82 വയസ്സുള്ള സ്ത്രീ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊലപാതകത്തിനും കൊലപാതകശ്രമ ആരോപണത്തിലും ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. 30 വയസ്സ് പ്രായമുള്ള ഇയാളെ ലണ്ടൻ പോലീസ് സ്‌റ്റേഷനിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിയാനുള്ള അന്വേഷണം തുടരുകയാണെന്ന് മെറ്റ് പോലീസ് വക്താവ് അറിയിച്ചു.